പുനെ: പുനെയിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 27 ന് ഉമ്മൻചാണ്ടി അനുസ്മരണം നടക്കുന്നു. ഇരിക്കൂർ എം എൽ എ യും കോൺഗ്രസ് നേതാവുമായ അഡ്വ സജീവ് ജോസഫ് ആണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്. ഞായറാഴ്ച്ച വൈകീട്ട് 6.30 നാണ് പുണെ അകുർഡി യിലുള്ള കേരള ഭവനിൽ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.