‘തകര്‍ത്തത് മഹാരാഷ്ട്രയുടെ ആത്മാവ്’; ശിവജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ ഉദ്ധവ് താക്കറേ

താക്കറേയ്ക്ക് ഒപ്പം മഹാവികാസ് അഘാടി സഖ്യത്തിലുള്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെ, എൻസിപി (എസ്.പി) നേതാവ് ശരദ് പവാർ എന്നിവരും പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
opposition protest
‘തകര്‍ത്തത് മഹാരാഷ്ട്രയുടെ ആത്മാവ്’; ശിവജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ ഉദ്ധവ് താക്കറേ
Updated on

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തില്‍ ഏകനാഥ് ഷിൻഡേ സർക്കാരിനെതിരേ പ്രതിഷേധ സമരവുമായി പ്രതിപക്ഷ പാർട്ടികള്‍. തകര്‍ത്തത്  മഹാരാഷ്ട്രയുടെ ആത്മാവെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. താക്കറേയ്ക്ക് ഒപ്പം മഹാവികാസ് അഘാടി സഖ്യത്തിലുള്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെ, എൻസിപി (എസ്.പി) നേതാവ് ശരദ് പവാർ എന്നിവരും പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

പ്രതിമ തകർന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ക്ഷമാപണം അദ്ദേഹത്തിന്‍റെ അഹങ്കാരത്തിനുമേല്‍ ലഭിച്ച പ്രഹരമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ അത് തള്ളിക്കളയുമെന്നും ഉദ്ധവ് താക്കറേ പറഞ്ഞു.

"ശിവജി പ്രതിമ തകർന്ന സംഭവം മഹാരാഷ്ട്രയുടെ ആത്മാവിനോടുള്ള അവഹേളനമാണെന്നും ശിവജിയെ അവഹേളിച്ചവരെ പരാജയപ്പെടുത്താൻ മഹാവികാസ് അഘാടി സഖ്യം ഒരുമിച്ച്‌ പ്രവർത്തിക്കുമെന്നും ” ഉദ്ധവ് താക്കറെ പറഞ്ഞു. പ്ലക്കാർഡുകളുമായി നൂറുകണക്കിനു പേരാണ് സർക്കാരിനെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിഷേധ മാർച്ചില്‍ പങ്കെടുത്തത്. പ്രതിഷേധത്തിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല.

Trending

No stories found.

Latest News

No stories found.