ഗണേശോത്സവത്തിന്‍റെ രണ്ടാം ദിനം മുംബൈയിൽ നിമജ്ജനം ചെയ്തത് 62,000 ത്തിലധികം വിഗ്രഹങ്ങൾ

ഞായറാഴ്ച 62,197 വീടുകളിൽ ഉള്ള വിഗ്രഹങ്ങളും 348 സാർവ്വജനിക് ഗണേശ വിഗ്രഹങ്ങളും നിമജ്ജനം ചെയ്തു
Over 62,000 idols immersed in Mumbai on second day of Ganesh festival
ഗണേശോത്സവത്തിന്‍റെ രണ്ടാം ദിനം മുംബൈയിൽ നിമജ്ജനം ചെയ്തത് 62,000 ത്തിലധികം വിഗ്രഹങ്ങൾ
Updated on

മുംബൈ: ഗണേശോത്സവത്തിന്‍റെ രണ്ടാം ദിവസം മുംബൈയിലെ വിവിധ ജലാശയങ്ങളിൽ 62,000-ത്തിലധികം വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു. മുൻസിപ്പൽ ഉദ്യോഗസ്ഥർ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 7 ശനിയാഴ്ചയാണ് ഉത്സവം ആരംഭിച്ചത്. വീടുകളിലും പൊതു സ്ഥലങ്ങളിൽ ഉള്ളതുമായ ഗണേശ വിഗ്രഹങ്ങളുടെ അടക്കം കണക്കാണ് പുറത്ത് വന്നത്. ഒന്നര ദിവസത്തിന് ശേഷം ഞായറാഴ്ച ഉച്ചതിരിഞ്ഞ് സെപ്റ്റംബർ 8, ഉച്ചക്ക് ശേഷമാണ് വിഗ്രഹങ്ങൾ നിമജ്ജനത്തിനായി പുറത്തെടുത്തത്.

അർദ്ധരാത്രി വരെ 62,569 വിഗ്രഹങ്ങൾ കടലിലും മറ്റ് ജലാശയങ്ങളിലും കൃത്രിമ കുളങ്ങളിലും നിമജ്ജനം ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉദ്യോഗസ്ഥർ പറഞ്ഞു. നിമജ്ജനത്തിനിടെ എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി അറിയിച്ചു. ഞായറാഴ്ച 62,197 വീടുകളിൽ ഉള്ള വിഗ്രഹങ്ങളും 348 സാർവ്വജനിക് (പൊതു സ്ഥലങ്ങളിൽ വെച്ച ) ഗണേശ വിഗ്രഹങ്ങളും നിമജ്ജനം ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.