ലോക്കൽ ട്രെയിനുകളുടെ വൈകി ഓട്ടം; പ്രതിഷേധവുമായി യാത്രക്കാരുടെ സംഘടനകൾ

ദീർഘദൂര ട്രെയിനുകളിൽ മാത്രമാണ് റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രാദേശിക സർവീസുകളെ അവഗണിക്കുകയാണെന്നും യാത്രക്കാരുടെ സംഘടനകൾ ആരോപിച്ചു.
passengers protest
ലോക്കൽ ട്രെയിനുകളുടെ വൈകി ഓട്ടം; പ്രതിഷേധവുമായി യാത്രക്കാരുടെ സംഘടനകൾ
Updated on

മുംബൈ: ലോക്കൽ ട്രെയിനുകൾ വൈകി ഓടുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 22 ന് യാത്രക്കാരുടെ വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുന്നു. ലോക്കൽ ട്രെയിൻ സർവ്വീസുകളുടെ കാലതാമസത്തെക്കുറിച്ച് യാത്രക്കാർ ആശങ്ക പ്രകടിപ്പിച്ചതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. ദീർഘദൂര ട്രെയിനുകളിൽ മാത്രമാണ് റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രാദേശിക സർവീസുകളെ അവഗണിക്കുകയാണെന്നും യാത്രക്കാരുടെ സംഘടനകൾ ആരോപിച്ചു. എന്നാൽ റെയിൽവേ ഭരണകൂടം ആരോപണങ്ങൾ തള്ളിക്കളഞ്ഞു. തിരക്കുള്ള സമയങ്ങളിൽ, യാത്രക്കാരുടെ എണ്ണം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് സബർബൻ ട്രെയിനുകൾക്കാണ് മുൻഗണന നൽകുന്നതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതിഷേധത്തിന്‍റെ വിശദാംശങ്ങൾ അന്തിമമാക്കുന്നതിനുള്ള പ്രധാന യോഗം താനെയിൽ നടക്കുമെന്ന് മുംബൈ റെയിൽ പ്രവാസി സംഘ് സെക്രട്ടറി സിദ്ധേഷ് ദേശായി അറിയിച്ചു. പ്രതിഷേധ സംഘടനയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഫെഡറേഷൻ ഓഫ് സബർബൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ലതാ അർഗഡെ, ​​മുംബൈ റെയിൽ പ്രവാസി സംഘത്തിന്‍റെ മധു കൊട്ടിയൻ എന്നിവരും താനെയിലെ യോഗത്തിൽ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.