മുംബൈ: ദീർഘകാലം മുംബൈയിൽ പ്രത്യേകിച്ച് വസായിൽ ഫോട്ടോഗ്രാഫറും ഫോട്ടോ സ്റ്റുഡിയോ ഉടമയുമായി പ്രവർത്തിച്ച ബോബൻ കെ. ജോസഫ്(61) അന്തരിച്ചു.ആലപ്പുഴ സ്വദേശിയാണ്. ഒരു കാലത്ത് മുംബൈയിലെ സംസ്കാരിക പരിപാടികളിലെ നിറ സാന്നിധ്യമായിരുന്നു ബോബൻ കെ ജോസഫ്. ഇദ്ദേഹം ദീർഘകാലമായി വൈക്കത്ത് ഉള്ള സഹോദരിയുടെ വീട്ടിൽ ആയിരുന്നു താമസം.
പ്രതീക്ഷ ട്രസ്റ്റിന്‍റെ ഫൗണ്ടർ മെമ്പർ ആയിരുന്നു ബോബൻ. ബോബന്‍റെ നിര്യാണത്തിൽ പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻ ഉത്തംകുമാർ അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം ജൂലൈ 14 ഞായറാഴ്ച 3 മണിക്ക് ചേർത്തല മരുത്തോർവട്ടം പള്ളി സെമിത്തേരിയിൽ നടക്കും.