പൻവേൽ റെയിൽവേ സ്റ്റേഷനിൽ കേരളീയ കൾച്ചറൽ സൊസൈറ്റി ഭീമൻ പൂക്കളമൊരുക്കി

മുംബൈയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ പൂക്കളങ്ങൾക്ക് തുടക്കമായത് പൻവേലിൽ നിന്നാണ്
പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ ഭീമൻ പൂക്കളം.
പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ ഭീമൻ പൂക്കളം.
Updated on

മുംബൈ: തിരുവോണ നാളിൽ പൻവേൽ റെയിൽവേ സ്റ്റേഷനിൽ (മധ്യ റെയിൽവേ) കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി ഒരുക്കി വരുന്ന ഓണപ്പൂക്കളം ഈ വർഷവും തിരുവോണ ദിവസം (ചൊവ്വാഴ്ച) രാവിലെ 09:30 ന് പൊതുജനങ്ങൾക്കായി സമർപ്പിച്ചു. മുംബൈയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ പൂക്കളങ്ങൾക്ക് തുടക്കമായത് പൻവേലിൽ നിന്നാണ്.

ചൊവ്വാഴ്ച തിരുവോണ ദിവസം രാവിലെ എട്ട് മണിയോടെയാണ് ഏകദേശം അറുപത് അടി വിസ്തീർണ്ണമുള്ള പൂക്കളം 72 മണിക്കുർ കൊണ്ട് ഒരുക്കിയത്.

പല തരത്തിലുള്ള ഒന്നര ടൺ പൂക്കളാണ് പൂക്കളത്തിന് വേണ്ടി ഉപയോഗിച്ചത്. കെസിഎസ് പ്രസിഡന്‍റ് മനോജ് കുമാർ എം.എസ്., വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കെ.ബി., സെക്രട്ടറി മുരളി കെ. നായർ, ജോയിന്‍റെ സെക്രട്ടറി സിബി പൈലി, ട്രഷറർ സാജൻ പി. ചാണ്ടി, കൺവീനർ അനിൽകുമാർ പിള്ള, ജോയിന്‍റ് കൺവീനർ രമേശ് ടി.വി. എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും മറ്റ് മലയാളി സുഹൃത്തുക്കളും അണിനിരന്നു.

ബിനോയ് മാത്യു, ജേക്കബ് ജോർജ്, മദനൻ, അച്ചൻകുഞ്ഞ് ഡാനിയൽ, തമ്പി വി. തോമസ്, യോഹന്നാൻ തങ്കച്ചൻ, സജി ഗബ്രിയൽ, ജനാർദ്ദനൻ നായർ, ഒ.സി. അലക്സാണ്ടർ, ജോയിക്കുട്ടി പി.എ, ബിജു വർഗീസ്, അബു താഹിർ, കെ.ജി.എം. നായർ, തോമസ് പി.ഒ., തങ്കച്ചൻ, രാജു യോഹന്നാൻ, സത്യപാൽ വിശ്വനാഥ്, ജോളി കെ.സി., മനോജ് ജോഷ്വാ, ബിനുകുമാർ വിജയൻ, ഷാജി മോഹൻ, പ്രസാദ് പ്രഭാകരൻ, ജോബിൻ കുര്യാക്കോസ്, ഉണ്ണികൃഷ്ണൻ, ലിജോ, വിൽസൺ, സാബു ഫിലിപ്പ്, ഭുജ്ബൽ, ഹരിശ്ചന്ദ്ര കാബ്ള, രാജു കൃഷ്ണകുമാരി ആർ. നായർ, രാജി ജനാർദ്ദനൻ നായർ, പ്രീത രമേശ്, രജനി മുരളി, രമ്യ പ്രസാദ്, ദീപ്തി പി., മായ സന്തോഷ്, കുട്ടികളായ ആരോമൽ എസ്. നായർ, കാർത്തിക് ബിനുകുമാർ, മീര മുരളി, മിത്ര മുരളി, ഋഷിക സിജോ, തിയ പ്രസാദ്, വന്ദന എന്നിവർ പൂക്കളത്തിന്‍റെ ഒരുക്കത്തിൽ പങ്കെടുത്തു.

തിരുവോണ ദിവസം രാവിലെ 09:30ന് ആയിരക്കണക്കിന് യാത്രക്കാരുടെയും മറ്റ് സാമൂഹിക, സാംസ്കാരിക, സംഘടനാ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പൻവേൽ റെയിൽവേ സ്റ്റേഷൻ മാനേജർ ബിജു വി.ജോൺ, ഹെഡ് റ്റി.ററി ഓഫീസർ സുരേഷ് ബാബു, ആർപിഎഫ് ഇൻസ്പെക്ടർ പ്രഹ്ളാദ് സിങ്, ഉറൻ ഗവൺമെന്‍റ് ഹോസ്പിറ്റൽ ഡോക്ടർ ബാബസോ കാലെ, ഹെൽത്ത് ഓഫീസർ ഡോക്ടർ രാജേന്ദ്ര ഇത്കർ, രാജി ജനാർദ്ദനൻ നായർ എന്നിവർ ഭദ്രദീപം കൊളുത്തി പൂക്കളത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പൻവേൽ സാമൂഹിക പ്രവർത്തകനായ മുൻ എംഎൽഎ ബലറാം പാട്ടീൽ, പൻവേൽ മഹാനഗർ പാലിക പ്രതിപക്ഷ നേതാവ് പ്രീതം മാത്ര, ഗണേഷ് കടു, ജിആർപി ഇൻസ്പെക്ടർ പ്രവീൺ പടുവി, ആർപി സീനിയർ ഇൻസ്പെക്റ്റർ അഞ്ജലി ബാബർ എന്നിവർ സന്നിഹിതരായിരുന്നു.

മനുഷ്യരെ എല്ലാം ഒന്നായി കണ്ട ഒരു നല്ല കാലത്തിന്‍റെ സ്മരണ മലയാളികളിലേക്ക് പകരുവാനും, മലയാളിയുടെ സാംസ്കാരികത ഇതര ഭാഷക്കാരിലേക്ക് എത്തിക്കുവാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കഴിഞ്ഞ പതിനാല് വർഷക്കാലമായി നടത്തി വരുന്ന ഈ പൂക്കളമെന്ന്‌ കെസിഎസ് പ്രസിഡന്‍റ് മനോജ് പറഞ്ഞു. ഈ വർഷത്തെ ഓണപ്പൂക്കളം മഹാരാഷ്ട്രയിലെയും, കേരളത്തിലെയും ദുരിതത്തിൽ അകപ്പെട്ടവർക്കായി സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ പൂക്കളം സ്പോൺസർ ചെയ്തത് മനോജ് കുമാർ, എം.എസ്. കുട്ടി, സിബി പൈലി, സാജൻ പി. ചാണ്ടി, ഷമീം ഖാൻ, രഞ്ജിത്ത് പി.കെ., മനോജ് ജോഷ്വാ, ലിജോ, കെ.എ. ജോസഫ്, ജോസഫ്, വിൽസൺ കെ.ഒ., ഉണ്ണികൃഷ്ണൻ നായർ, മധു, ഗോപിനാഥൻ നായർ, സന്തോഷ്, അശോകൻ, ലാൽ, ബ്രയിറ്റ് കുമാർ, രാജേഷ്, ചന്ദ്രൻ വി.കെ., നോട്ടീസ് സ്പോൺസർ ചെയ്തത് പ്ളാച്ചിൻ ഹെൽത്ത് കെയർ, ജെ.ബി. ഇൻഫ്രാ പ്രാജകറ്റ് എന്നിവരാണ്.

Trending

No stories found.

Latest News

No stories found.