പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല നവംബർ 24ന്

സാഹിത്യ ശിൽപ്പശാലയോടനുബന്ധിച്ച് ഈ വർഷം ചെറുകഥ മത്സരവും സംഘടിപ്പിക്കുന്നു
Prakiya Foundation Literary Workshop on 24th November
പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല നവംബർ 24ന്
Updated on

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല നവംബർ 24 ന് നടക്കുന്നു. സാഹിത്യകാരൻ വി.ആർ. സുധീഷ് ഉൽഘാടനം ചെയ്യും. സി.പി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ ശിൽപ്പശാലയോടനുബന്ധിച്ച് ഈ വർഷം ചെറുകഥ മത്സരവും സംഘടിപ്പിക്കുന്നു.

ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയുമാണ്. ചെറുകഥകൾ നവംബർ 15 ന് മുമ്പായി 1 - ഗ്രീൻ പാർക്ക് ശാസ്ത്രിനഗർ വസായ് വെസ്റ്റ് 401202 എന്ന വിലാസത്തിൽ ലഭിക്കണം. ഒരു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയോടനുബന്ധിച്ച് കവിയരങ്ങും മാധ്യമ രംഗത്തെ അപചയം എന്ന വിഷയത്തിൽ ചർച്ചയും നടക്കും പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കും. പ്രതീക്ഷ ഫൗണ്ടേഷന്‍റെ രജതജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ പറഞ്ഞു. സാഹിത്യ ശിൽപ്പശാലയുടെ നടത്തിപ്പിനായി രാജേന്ദ്രൻ കുറ്റൂർ, ഇ. ഹരീന്ദ്രനാഥ് എന്നിവർ കൺവീനർമാരായി സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നു.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക

ഉത്തംകുമാർ 9323528197

രാജേന്ദ്രൻ കുറ്റൂർ 9930627906

Trending

No stories found.

Latest News

No stories found.