പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഓണാഘോഷം : പോസ്റ്റർ പ്രകാശനവും കൂപ്പൺ വിതരണ ഉത്ഘാടനവും നിർവ്വഹിച്ചു

ഉച്ചയ്ക്ക് ഓണസദ്യയോടു കൂടി പരിപാടികൾക്ക് സമാപനം കുറിക്കും
പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഓണാഘോഷം : പോസ്റ്റർ പ്രകാശനവും കൂപ്പൺ വിതരണ ഉത്ഘാടനവും നിർവ്വഹിച്ചു
Updated on

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്‍റെയും വാർഷികാഘോഷത്തിന്‍റെയും പോസ്റ്റർ പ്രകാശനവും കൂപ്പൺ വിതരണ ഉത്ഘാടനവും നടന്നു. കാർമൽ അക്കാദമി ഡയറക്ടറും പ്രിൻസിപ്പലുമായ പ്രൊഫ. ഷിബു നായരാണ് പ്രകാശനവും ഉത്ഘാടനവും നിർവ്വഹിച്ചത്. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാർ സന്നിഹിതനായിരുന്നു. ഓഗസ്റ്റ് 26 ന് വസായ് റോഡ് വെസ്റ്റിലുള്ള ശബരിഗിരി ശ്രീ അയ്യപ്പക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ വച്ചാണ് ഓണാഘോഷവും വാർഷികാഘോഷവും നടക്കുന്നത്.

രാവിലെ 9.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ബി ജെ പി ദേശീയ സമിതിയംഗവും മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ സി.കെ പത്മനാഭൻ, പാൽഘർ എം.പി രാജേന്ദ്ര ഗാവിത്, ഡോ. ഹീനാ ഷാഫി ഭട്ട് (ജമ്മു കാശ്മീർ ) എന്നിവർ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് വർഷം തോറും നല്കി വരുന്ന പ്രതീക്ഷ പുരസ്കാരങ്ങളുടെ വിതരണം സാംസ്കാരിക സമ്മേളനത്തിൽ വച്ച് നിർവ്വഹിക്കും.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രശസ്ത നർത്തകി കലാശ്രീ ഡോ. ലതാ സുരേന്ദ്ര അവതരിപ്പിക്കുന്ന ഭരതനാട്യം, സുമാ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരകളിയും നൃത്ത നൃത്യങ്ങളും , വസായ് സാധന നൃത്താലയത്തിലെ സാന്ദ്ര നായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, വസായ് നായർ വെൽഫെയർ അസോസിയേഷനിലെ വനിതാ അംഗങ്ങൾ അവതരിപ്പിക്കുന്ന കേരള നടനം എന്നിവയാണ് കലാപരിപാടികൾ. ഉച്ചയ്ക്ക് ഓണസദ്യയോടു കൂടി പരിപാടികൾക്ക് സമാപനം കുറിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം കൂപ്പണുകൾ മൂഖേന നിയന്ത്രിക്കുന്നതാണ് . കൂപ്പണുകൾ വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബിജെപി മുഖ്യ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 9323528197.

Trending

No stories found.

Latest News

No stories found.