വീടിന്‍റെയും സ്ഥലത്തിന്‍റെയും ഫോട്ടോയെടുത്ത ഏജന്‍റുമാർക്ക് മർദനം, സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിക്കൽ; സ്ഥലം ഉടമകൾ അറസ്റ്റിൽ

ബിഎംസി ഏജന്‍റുകളെന്ന സംശയത്തിലായിരുന്നു ഇവരെ ആക്രമിച്ചതെന്ന് പൊലീസ്.
Proper agents were assaulted and shocked by the place owner mumbai
വീടിന്‍റെയും സ്ഥലത്തിന്‍റെയും ഫോട്ടോയെടുത്ത ഏജന്‍റുമാർക്ക് മർദ്ദനം, സ്വകാര്യഭാഗങ്ങളിൽ ഷോക്കേൽപ്പിക്കൽ; സ്ഥല ഉടമകൾ അറസ്റ്റിൽRepresentative image
Updated on

മുംബൈ: വീടിന്‍റെയും സ്ഥലത്തിന്‍റെയും ഫോട്ടോയെടുത്ത 4 യുവാക്കളെ ക്രൂരമായി മർദ്ദിച്ച് നഗ്നരാക്കി ഷോക്കേൽപ്പിച്ച സംഭവത്തിൽ അക്രമികൾ അറസ്റ്റിൽ. തങ്ങളുടെ വീടിന് മുന്നിൽ നിന്ന് ചിത്രമെടുത്തത് ഭാവിയിൽ പണം തട്ടാനാണെന്ന് ആരോപിച്ചായിരുന്നു മൂന്നംഗ സംഘം പ്രായപൂർത്തിയാകാത്ത ഒരാളടക്കമുള്ള 4 പേരെ നഗ്നരാക്കി മർദ്ദിച്ചത്. മർദ്ദന ദൃശ്യങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും പിന്നീട് അത് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്രയിലെ ഡിഎൻ നഗർ പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്‌തത്.

അന്ധേരി വെസ്റ്റിലെ ദേരാവാല മാൻഷനു സമീപമുള്ള ഭരദാവാഡിയിൽ ചില മുറികൾ പരിശോധിക്കാൻ എത്തിയ റിയൽ എസ്റ്റേറ്റ് ഏജന്‍റുമാരെയാണ് പ്രതികൾ മർദ്ദിക്കുകയും അവരുടെ സ്വകാര്യഭാഗങ്ങളിൽ വൈദ്യുതാഘാതമേൽക്കുകയും ചെയ്‌തത്. എന്നാൽ അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനെ (ബിഎംസി) അറിയിക്കുമെന്ന സംശയത്തിലായിരുന്നു പ്രദേശത്തെ വസ്തു ഉടമകൾ ഇവരെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഒക്ടോബർ 19നായിരുന്നു അക്രമം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച്, 4 ഏജന്‍റുമാർ ഭരദാവാഡി പ്രദേശത്തെ മുറികൾ പരിശോധിക്കാനായിരുന്നു സ്ഥലത്തെത്തിയത്. എന്നാൽ വസ്തു ഉടമകൾ ബിഎംസി ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിച്ച് ഇവരെ പിടികൂടുകയായിരുന്നു. സ്ഥലം ഉടമകൾ ഇവരെ സമീപത്തെ കടയിലേക്ക് കൊണ്ടുപോയ ശേഷം മർദ്ദിച്ച് അവശരാക്കി. വിവസത്രരാക്കിയതിനുശേഷം അവരുടെ സ്വകാര്യഭാഗങ്ങളിൽ വൈദ്യുതാഘാതമേൽക്കുകയും ചെയ്‌തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഉൾപ്പടെയുള്ളവരെ ഷോക്കേൽപ്പിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു.

അസഭ്യ പരാമർശത്തോടെ നടന്ന അക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. വൈദ്യുതാഘാതമേറ്റ കൗമാരക്കാരന്‍റെ ആരോഗ്യ നില മോശമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് യുവാക്കൾ പൊലീസ് സംഹായം തേടിയത്. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി സത്താർ തുറാഖ് (54), അസീസ് തുറാഖ് (50), ഫിറോസ് തുറാഖ് (53) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. യുവാക്കളെ വൈദ്യുത ഷോക്ക് നൽകാനുപയോഗിച്ച ഇലക്ട്രിക് ബാറ്ററി പൊലീസ് പിടിച്ചെടുത്തു.

Trending

No stories found.

Latest News

No stories found.