ഏക്നാഥ് ഷിൻഡെ
ഏക്നാഥ് ഷിൻഡെFile

ഏക്നാഥ് ഷിൻഡെയ്ക്ക് വധഭീഷണി; പൂനെയിൽ വിദ്യാർഥി അറസ്റ്റിൽ

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും മകൻ എം.പി. ശ്രീകാന്ത് ഷിൻഡെയും വക വരുത്തും എന്നായിരുന്നു ഭീഷണി
Published on

മുംബൈ: മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മകൻ എം.പി. ശ്രീകാന്ത് ഷിൻഡെയും സോഷ്യൽ മീഡിയ വഴി ഭീഷണി സന്ദേശം അയച്ചെന്നാരോപിച്ച് പൂനെയിൽ 19 കാരനായ വിദ്യാർഥിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം വർഷ ബാച്ചിലർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ബിസിഎ) വിദ്യാർഥിയായ ശുഭം വാർക്കാട് ആണ് കസ്റ്റഡിയിൽ. നന്ദേഡ് സ്വദേശിയായ ശുഭം ഇപ്പോൾ പൂനെയിലാണ് താമസിക്കുന്നത്.‌

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മകൻ എം.പി. ശ്രീകാന്ത് ഷിൻഡെയും വക വരുത്തും എന്നായിരുന്നു ഭീഷണി. മുംബൈ പൊലീസ് ഉടൻ തന്നെ ഈ സന്ദേശം സൈബർ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് മുംബൈ ക്രൈംബ്രാഞ്ചും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പ്രതിയുടെ ജിമെയിൽ ഐഡി, മൊബൈൽ നമ്പർ, ലൊക്കേഷൻ എന്നിവയുമായി ബന്ധിപ്പിച്ച ഐപി വിലാസം കണ്ടെത്തി. തുടർന്ന് ക്രൈം ഇന്‍റലിജൻസ് വിഭാഗത്തിലെ സംഘം പൂനെയിലെത്തി വാർക്കാടിനെ അറസ്റ്റ് ചെയ്തു.

പ്രതികൾക്കെതിരെ ഐപിസി 506(2), 505(1)(ബി) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണ്. ഇതാദ്യമായല്ല മുഖ്യമന്ത്രിക്ക് ഭീഷണി ഉണ്ടാകുന്നത്

2023 ഏപ്രിലിൽ ഷിൻഡെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 42കാരനെ പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ഒരു ആശുപത്രിയിൽ വാർഡ് ബോയിയായി ജോലി ചെയ്യുന്ന രാജേഷ് അഗ്‌വാനെ എന്ന പ്രതിയാണ് മദ്യലഹരിയിലാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം നൽകിയത്. 2023 ഓഗസ്റ്റിൽ, ഷിൻഡെയെക്കുറിച്ച് മോശമായ സന്ദേശങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്തതിന് ദാദറിലെ താമസക്കാരനായ കൈലാഷ് കപ്ഡിയെ സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.