രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയിലേക്ക്

നന്ദുർബാർ ഒരു കാലത്ത് കോൺഗ്രസിന്‍റെ കോട്ടയായിരുന്നു
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയിലേക്ക്
Updated on

മുംബൈ: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര (ബിജെഎൻവൈ) മഹാരാഷ്ട്രയിലേക്ക്. ഗുജറാത്തിൽ നിന്ന് ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള നന്ദുർബാറിൽ ചൊവ്വാഴ്ച പ്രവേശിച്ചു.

നന്ദുർബാർ ഒരു കാലത്ത് കോൺഗ്രസിന്‍റെ കോട്ടയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ഇവിടെ ബിജെപി സ്ഥാനാർത്ഥികളാണ് വിജയിക്കുന്നത്. ചൊവ്വാഴ്ച,രാഹുൽ ഗാന്ധി 'ആദിവാസി ന്യായ് ഹോളി സൻമേളൻ' ഇൽ പങ്കെടുത്തു. തുടർന്നാണ് റാലിയെ അഭിസംബോധന ചെയ്തത് ന്യായ് സഭ' പിന്നീട് ധൂലെയിലേക്ക് നീങ്ങി.

രാഹുൽ ഗാന്ധി തന്‍റെ പ്രസംഗത്തിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ആദിവാസികളാണ് രാജ്യത്തിന്‍റെ യഥാർത്ഥ ഉടമകളെന്നും അവർക്ക് രാജ്യത്തിന്‍റെ വെള്ളത്തിലും വനത്തിലും ഭൂമിയിലും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആദിവാസികളെ അവരുടെ അവകാശങ്ങളിൽ നിന്ന് അകറ്റിനിർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി സർക്കാർ ആദിവാസികളുടെ ഭൂമി അദാനിക്ക് നൽകുമ്പോൾ കോൺഗ്രസ് ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയായിരുന്നു. ആദിവാസി ജനസംഖ്യ കൂടുതലാണെങ്കിലും അവർ സർക്കാരിന്‍റെ ഭാഗമല്ല," അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുഴുവൻ ചിത്രവും മാറ്റുമെന്നും ജനസംഖ്യയിൽ അവരുടെ ശതമാനം അനുസരിച്ച് അവകാശങ്ങൾ നൽകുമെന്നും ജൽ-ജംഗിൾ, ജമീൻ എന്നിവ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Trending

No stories found.

Latest News

No stories found.