മുംബൈ: രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയെ (എംഎൻഎസ്) മഹാരാഷ്ട്രയിലെ മഹായുതിയിൽ ഉൾപ്പെടുത്താനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ തീരുമാനം മുംബൈയിലെ പാർട്ടിയുടെ ഉത്തരേന്ത്യൻ നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്നു റിപ്പോർട്ട്.
ഈ പശ്ചാത്തലത്തിൽ, യുപിയിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ബിജെപി പ്രവർത്തകർ എംഎൻഎസുമായുള്ള സഖ്യത്തെ ശക്തമായി എതിർക്കുന്നു."രാജ് ഞങ്ങളുടെ പാർട്ടിക്ക് ഒരു മുതൽക്കൂട്ടാകില്ല. വാസ്തവത്തിൽ, അദ്ദേഹം ഒരു വലിയ ബാധ്യതയാണെന്ന് മനസിലാകും. ഉത്തരേന്ത്യൻ വോട്ടർമാർ പ്രതിഷേധിച്ച് ഞങ്ങളിൽ നിന്ന് അകന്നുപോയേക്കാം," ഒരു മുതിർന്ന ബി.ജെ.പി നേതാവ് ബുധനാഴ്ച പറഞ്ഞു.
ഗോരേഗാവ്, കാന്തിവാലി, ബോറിവാലി, ദഹിസർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഉത്തരേന്ത്യൻ വോട്ടർമാർക്കിടയിൽ ബിജെപിക്ക് കാര്യമായ സാന്നിധ്യമുണ്ട്. എംഎൻഎസിന് തങ്ങളുടെ പാർട്ടിയെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നാണ് പല ബിജെപി പ്രവർത്തകരും ആശ്ചര്യപ്പെടുന്നത്. രാജിന്റെ യോഗങ്ങൾ മികച്ച പ്രതികരണം ഉണ്ടായെങ്കിലും കഴിഞ്ഞ വർഷങ്ങളിലെല്ലാം ഈ പിന്തുണ വോട്ടാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.