മുംബൈയിൽ ജൂലൈ മാസത്തിൽ ലഭിച്ചത് റെക്കോർഡ് മഴ; തടാകങ്ങളിലെ ജല നിരപ്പ് 78 ശതമാനം ആയി ഉയർന്നു

എന്നാൽ ഈ വർഷം ജൂലൈയിൽ മുംബൈയിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന മഴയാണ് ലഭിച്ചത്
record rainfall in july at mumbai
ജൂലൈയിൽ മുബൈയിൽ റെക്കോട് മഴ ലഭിച്ചതിനെ തുടർന്ന് തടാകങ്ങളിലെ ജലനിരപ്പ് ഉയർന്നു
Updated on

മുംബൈ: മുംബൈയിലെയും താനെ ജില്ലയിലെയും ഏഴ് തടാകങ്ങളിലൂടെ 3,900 ദശലക്ഷം ലിറ്റർ വെള്ളമാണ് ബിഎംസി നഗരത്തിലേക്ക് വിതരണം ചെയ്യുന്നത്. മൊത്തം ജലശേഖരം വെറും 5.9 ശതമാനമായി കുറഞ്ഞതിനെ തുടർന്ന് ജൂൺ 5 ന് ബിഎംസി 10 ശതമാനം ജലവിതരണം കുറച്ചിരുന്നു.സംസ്ഥാന സർക്കാർ അനുവദിച്ച കരുതൽ ശേഖരത്തിൽ നിന്ന് ബിഎംസി അധിക ജലം എടുക്കാൻ തുടങ്ങിയിരുന്നു.

എന്നാൽ ഈ വർഷം ജൂലൈയിൽ മുംബൈയിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന മഴയാണ് ലഭിച്ചത്.ഇത് ഒരു മാസത്തിനുള്ളിൽ ജലശേഖരം 5 ശതമാനത്തിൽ നിന്ന് 78 ശതമാനം ആയി വർധിപ്പിച്ചു. ഓഗസ്റ്റിലും മഴ ലഭിക്കുമെന്നും ഇത് ജലശേഖരം കൂടുതൽ വർധിക്കുമെന്നും സിവിൽ ഉദ്യോഗസ്ഥർ പറഞ്ഞു.നിലവിൽ മോദക് സാഗർ, തൻസ, വിഹാർ, തുളസി എന്നീ നാല് തടാകങ്ങൾ നിറഞ്ഞൊഴുകുകയാണ്.

Trending

No stories found.

Latest News

No stories found.