ശ്രീരാമനെതിരായ പരാമർശം: എംഎൽഎ ജിതേന്ദ്ര അവ്ഹദിനെതിരെയുള്ള 7 കേസുകൾ ഷിർദി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി

എല്ലാ കേസുകളും ഷിർദ്ദി പൊലീസ് അന്വേഷിക്കുമെന്ന് സംസ്ഥാന അഭിഭാഷകൻ കെ വി സാസ്‌തെ ജസ്റ്റിസ് രേവതി മൊഹിതേ ദേരെ അധ്യക്ഷയായ ബെഞ്ചിനെ അറിയിച്ചു
ശ്രീരാമനെതിരായ പരാമർശം: എംഎൽഎ ജിതേന്ദ്ര അവ്ഹദിനെതിരെയുള്ള 7 കേസുകൾ ഷിർദി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി
MLA Jitendra Avhad
Updated on

മുംബൈ: ശ്രീരാമനെതിരായ പരാമർശങ്ങളുടെ പേരിൽ എൻസിപി (ശരദ് പവാർ പക്ഷം)എംഎൽഎ ജിതേന്ദ്ര അവ്ഹദിനെതിരെ ചുമത്തിയ ഏഴു കേസുകളും ഷിർദി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി മഹാരാഷ്ട്ര പൊലീസ് വ്യാഴാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

തനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ എഫ്ഐആറുകളും ഒരുമിച്ച് ചേർക്കണമെന്നും മുംബൈയിലെ ഒരു പോലീസ് സ്റ്റേഷൻ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അവാദ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എല്ലാ കേസുകളും ഷിർദ്ദി പൊലീസ് അന്വേഷിക്കുമെന്ന് സംസ്ഥാന അഭിഭാഷകൻ കെ വി സാസ്‌തെ ജസ്റ്റിസ് രേവതി മൊഹിതേ ദേരെ അധ്യക്ഷയായ ബെഞ്ചിനെ അറിയിച്ചു. മൊഴി സ്വീകരിച്ച കോടതി ഹർജി തീർപ്പാക്കി.

ഈ വർഷമാദ്യം ഷിർദിയിൽ നടന്ന പാർട്ടി മീറ്റിംഗിൽ ശ്രീരാമൻ മാംസാഹാരം കഴിക്കുന്ന ആളായിരുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് അവാദിനെതിരെ പൊലീസ് ഏഴ് വ്യത്യസ്ത എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. മുംബൈയിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തപ്പോൾ, ഷിർദിയിൽ ഒരു എഫ്ഐആർ, പൂനെയിൽ ഒന്ന്, താനെ സിറ്റിയിലും താനെ റൂറലിലും ഓരോന്നും, യവത്മാലിൽ ഒന്ന്. ഐപിസി സെക്ഷൻ 295 എ (മതവികാരം വ്രണപ്പെടുത്തൽ) പ്രകാരമാണ് കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.