ഗുജറാത്ത് പൊലീസ് മുംബൈയിൽനിന്ന് മത പ്രഭാഷകനെ കസ്റ്റഡിയിലെടുത്തു

ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് അനുയായികൾ പൊലീസ് സ്റ്റേഷനു പുറത്ത് തടിച്ചുകൂടുകയും പ്രദേശത്ത് ഗതാഗതം സ്തംഭിക്കുകയും ചെയ്തു
മുഫ്തി സൽമാൻ അസ്ഹരിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഘട്കോപർ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയവർ.
മുഫ്തി സൽമാൻ അസ്ഹരിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഘട്കോപർ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയവർ.
Updated on

മുംബൈ: ഗുജറാത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പ്രതിയായ മത പ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിയെ ഗുജറാത്ത് പൊലീസ് മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

മുഫ്തി സൽമാൻ ഇപ്പോൾ ഘട്‌കോപ്പർ പൊലീസ് സ്‌റ്റേഷനിലാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. മുഫ്തിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് അനുയായികൾ പൊലീസ് സ്റ്റേഷനു പുറത്ത് തടിച്ചുകൂടുകയും പ്രദേശത്ത് ഗതാഗതം സ്തംഭിക്കുകയും ചെയ്തു.

മഹാരാഷ്‌ട്ര പൊലീസിന്‍റെ സഹായത്തോടെയാണ് ഗുജറാത്ത് പൊലീസ് ഇയാളെ മുംബൈയിൽ നിന്ന് പിടികൂടിയത്. പ്രദേശത്തെ ഗതാഗതം തടസപ്പെടുത്തിയതിന് മുഫ്തിയുടെ അനുയായികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.