സമന്വയ ചാരിറ്റബിൾ അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഗണിത അധ്യാപകൻ കൃഷ്ണൻ തയ്യിൽ പഠനം എങ്ങനെ രസകരമാക്കാം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
സമന്വയ ചാരിറ്റബിൾ അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു
സമന്വയ ചാരിറ്റബിൾ അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു
Updated on

താനെ:സമന്വയ ചാരിറ്റബിൾ അസോസിയേഷന്‍റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജൂൺ 16 ഞായറാഴ്ച കല്യാൺ നൂതൻ ജ്ഞാന മന്ദിർ വിദ്യാലയത്തിൽ വച്ചുനടന്ന ചടങ്ങിലാണ് എകദേശം ഇരുനൂറോളം നിർധനരായ വിദ്യാർഥികൾക്ക് സമന്വയയുടെ സ്നേഹം സമ്മാനിച്ചത്. സംഘടനയുടെ അധ്യക്ഷൻ രോഷിത് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നോട്ട് ബുക്ക്, സ്ക്കൂൾ യൂണിഫോം, വാർഷിക ഫീസ് എന്നിവ നിർധനരായ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

ചടങ്ങിനോടനുബന്ധിച്ച് മാതോശ്രീ വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ ദൽവി സാർ സേവനത്തിന്‍റെ മഹത്വത്തെക്കുറിച്ചും, സേക്രഡ് ഹേർട്ട് വിദ്യാലയത്തിലെ ഗണിത അധ്യാപകൻ കൃഷ്ണൻ തയ്യിൽ പഠനം എങ്ങനെ രസകരമാക്കാം എന്ന വിഷയത്തിലും ക്ലാസ്സുകൾ നയിച്ചു.

സമന്വയ ചാരിറ്റബിൾ അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു
സമന്വയ ചാരിറ്റബിൾ അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഈ സഹായ പദ്ധതിയുടെ രണ്ടാം ഘട്ടം ചിഞ്ച് ചാഡയിലുള്ള സമന്വയുടെ ഓഫീസിൽ വച്ച് ജൂൺ 23 ഞായറാഴ്ച കാലത്ത് 10.30 ന് നടത്തുന്നതായിരിക്കുമെന്ന് സമന്വയ ചാരിറ്റബിൾ അസോസിയേഷൻ (കല്യാൺ)ഭാരവാഹികൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.