മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകണമെന്ന് പിന്നീട് തീരുമാനിക്കും: സഞ്ജയ് റാവത്ത്

മുഖ്യമന്ത്രി പദത്തിന് വേണ്ടി ശക്തമായി വാദിച്ച ശേഷം, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിന്നീട് തീരുമാനം മയപ്പെടുത്തുകയായിരുന്നു.
Sanjay rawat
മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകണമെന്ന് പിന്നീട് തീരുമാനിക്കും: സഞ്ജയ് റാവത്ത്
Updated on

മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് സഞ്ജയ് റാവത്ത്. മുഖ്യമന്ത്രി പദത്തിന് വേണ്ടി ശക്തമായി വാദിച്ച ശേഷം, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിന്നീട് തീരുമാനം മയപ്പെടുത്തുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് മഹാ വികാസ് അഘാഡിയുടെ (എംവിഎ) മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ലെന്നും എംവിഎ പങ്കാളികൾ നേടിയ സീറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും ശരദ് പവാർ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

അദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയാണെന്ന് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് വ്യാഴാഴ്ച പ്രതികരിച്ചു. മഹാരാഷ്ട്രയിൽ എംവിഎയ്ക്ക് ഭൂരിപക്ഷം ഉറപ്പായും ലഭിക്കും.

നിലവിലെ സർക്കാരിനെ പുറത്താക്കുക എന്നതാണ് ഞങ്ങളുടെ ആദ്യ ദൗത്യം.മുഖ്യമന്ത്രിയുടെ സ്ഥാനത്തെ കുറിച്ച് പിന്നീട് എപ്പോൾ വേണമെങ്കിലും സംസാരിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.