റെയിൽവേ മന്ത്രി ബുള്ളറ്റ് ട്രെയിനിന്‍റെ കാര്യത്തിൽ തിരക്കിലാണ്; ബാന്ദ്ര സംഭവത്തിൽ സഞ്ജയ്‌ റാവത്

മുംബൈയിലെ യാത്രക്കാരെ അവഗണിക്കുകയാണെന്നും ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് അദ്ദേഹം വളരെ തിരക്കിലാണെന്നും റാവത് പരിഹസിച്ചു
sanjay rawat reacted to bandra issue
റെയിൽവേ മന്ത്രി ബുള്ളറ്റ് ട്രെയിനിന്‍റെ കാര്യത്തിൽ തിരക്കിലാണ്; ബാന്ദ്ര സംഭവത്തിൽ സഞ്ജയ്‌ റാവത്
Updated on

മുംബൈ: ബാന്ദ്ര സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് പരുക്കേറ്റത്. ഇതിനെ തുടർന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ലക്ഷ്യമിട്ട് ശിവസേന (യുബിടി) എംപി സഞ്ജയ് റൗട്ട്, പ്രതികരിച്ചത്. മുംബൈയിലെ യാത്രക്കാരെ അവഗണിക്കുകയാണെന്നും ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് അദ്ദേഹം വളരെ തിരക്കിലാണെന്നും റാവത് പരിഹസിച്ചു. യാത്രയ്ക്കായി റെയിൽവേയെ ആശ്രയിക്കുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതായും യുബിടി നേതാവ് പറഞ്ഞു.

ഞായറാഴ്ച രാവിലെ മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ഗോരഖ്പൂരിലേക്കുള്ള ട്രെയിനിൽ കയറാനുള്ള തിരക്കിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ 10 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്‌. മുംബൈ നഗരം കേന്ദ്ര സർക്കാരിന് പരമാവധി വരുമാനം നൽകുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ, യാത്രക്കാർക്ക് ഇവിടെ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല", റാവത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.