വഞ്ചിത് ബഹുജൻ അഘാഡിക്ക് 5 സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി സഞ്ജയ് റാവത്ത്

പിന്നിൽ നിന്ന് കുത്തിയെന്ന വഞ്ചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്കറുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
വഞ്ചിത് ബഹുജൻ അഘാഡിക്ക് 5 സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി  സഞ്ജയ് റാവത്ത്
Updated on

മുംബൈ:മഹാ വികാസ് അഘാഡി വഞ്ചിത് ബഹുജൻ അഘാഡിക്ക് 5 സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി ശിവസേന യു ബി ടി നേതാവ് സഞ്ജയ് റാവത്ത് ഇന്നലെ പറഞ്ഞു.

പിന്നിൽ നിന്ന് കുത്തിയെന്ന വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) നേതാവ് പ്രകാശ് അംബേദ്കറുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സീറ്റ് വിഭജന വിഷയത്തിൽ ഞങ്ങളെ വിമർശിച്ചിട്ട് കാര്യമില്ല. ശരദ് പവാർ, ഉദ്ധവ് താക്കറെ, നാനാ പട്ടോളെ എന്നിവർ വിബിഎയെ എംവിഎ സഖ്യത്തിൻ്റെ ഭാഗമാക്കാൻ ആഗ്രഹിച്ചിരുന്നു ഞങ്ങൾ അഞ്ച് സീറ്റുകൾ വാഗ്ദാനം ചെയ്തു. അകോല, രാംടെക് ലോക്‌സഭാ സീറ്റുകൾ അവർക്കായി വിട്ടുനൽകാൻ ഞങ്ങൾ തയ്യാറായിരുന്നു. കോൺഗ്രസും അദ്ദേഹത്തിന് നല്ലൊരു ഓഫർ നൽകിയിരുന്നു'.റാവത്ത് പറഞ്ഞു.

"ബിജെപിയെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്ന യാതൊന്നും ചെയ്യരുതെന്നും ഞങ്ങൾ അംബേദ്കറോട് അഭ്യർത്ഥിച്ചു.ഭരണഘടന മാറ്റാൻ പദ്ധതിയിടുന്ന പാർട്ടിയെ ആരും സഹായിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചു,ശരദ് പവാറിൻ്റെ വസതിയിൽ സീറ്റ് വിഭജനത്തെ കുറിച്ച് ഞങ്ങൾ ഒന്നും ചർച്ച ചെയ്തില്ല. തർക്ക സീറ്റുകൾ 'സൗഹൃദമായി' മത്സരിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം"അദ്ദേഹം പറഞ്ഞു.

ഏപ്രിൽ മൂന്നിന് എംവിഎ സഖ്യത്തിൻ്റെ സംയുക്ത വാർത്താസമ്മേളനം ഉണ്ടാകുമെന്നും എല്ലാ ചോദ്യങ്ങൾക്കും ആ സമ്മേളനത്തിൽ ഉത്തരം നൽകുമെന്നും റാവത്ത് അറിയിച്ചു.

Trending

No stories found.

Latest News

No stories found.