എംഎൽഎമാരുടെ അയോഗ്യത: മഹാരാഷ്‌ട്ര സ്പീക്കർക്ക് സുപ്രീം കോടതി വിമർശനം

ശിവസേനയുടെ ഇരുവിഭാഗവും പരസ്പരം അയോഗ്യത ആവശ്യപ്പെട്ട് മുപ്പത്തിനാല് പരാതികളാണ് സ്പീക്കർക്കു നൽകിയിരിക്കുന്നത്
Rahul Narwekar, Speaker of Maharashtra Assembly
Rahul Narwekar, Speaker of Maharashtra Assembly
Updated on

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ശിവസേനയുടെ പിളർപ്പിനെത്തുടർന്ന് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് നിയമസഭാ സ്പീക്കർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് മേയ് 11ന് കോടതി ഉത്തരവിട്ടിരുന്നതാണ്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പറയുന്നത്, ഇത്തരം കാര്യങ്ങളിൽ തീരുമാനം സമയബന്ധിതമായി സ്വീകരിക്കണമെന്നാണ്. കോടതി നിർദേശത്തോട് അൽപ്പം ബഹുമാനം കാണിക്കണമെന്നും ചീഫ് ജസിറ്റ് ഡി.വി. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവടങ്ങിയ ബെഞ്ച് സ്പീക്കർ രാഹുൽ നർവേക്കറോട് ആവശ്യപ്പെട്ടു.

ശിവ സേന (ഉദ്ധവ് താക്കറെ വിഭാഗം) എംപി സുനിൽ പ്രഭു നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഏകനാഥ് ഷിൻഡെയെ അനുകൂലിക്കുന്ന എംഎൽഎമാർക്കെതിരായ നടപടി ആവശ്യത്തിൽ തീരുമാനമെടുക്കണമെന്നു സ്പീക്കറോടു നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഇരുപക്ഷവും പരസ്പരം അയോഗ്യത ആവശ്യപ്പെട്ട് മുപ്പത്തിനാല് പരാതികളാണ് സ്പീക്കർക്കു നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇതെല്ലാം സ്പീക്കറുടെ പരിഗണനയ്ക്കു വയ്ക്കണമെന്ന് കോടതി നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.