റായ്ഗഡ്: തെരുവ് ജീവിതങ്ങൾക്ക് തണലേകുന്ന സീൽ ആശ്രമം 25ാം വാർഷികം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് സിൽവർ ജൂബിലി ആഘോഷമാക്കിയത്. ആശ്രമ അങ്കണത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സീൽ രക്ഷാധികാരിയും ചടങ്ങിലെ മുഖ്യാതിഥിയുമായ ഡോ. എബ്രഹാം മത്തായി, കാൽനൂറ്റാണ്ടായി സേവനരംഗത്ത് സജീവമായ ആശ്രമത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചു.
പ്രമുഖ വ്യവസായിയായ ശശി ദാമോദരൻ, വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഡോ. രാമകൃഷ്ണൻ ആർ, റിട്ടയേർഡ് എസിപി സുധീർ രാമചന്ദ്ര രൻഷേവ്രെ അടക്കമുള്ള പ്രമുഖർ വേദി പങ്കിട്ടു.
കൂടാതെ മാനുഷിക പ്രവർത്തനങ്ങളോടുള്ള സംഘടനയുടെ അചഞ്ചലമായ സമർപ്പണത്തിന് അനുഗ്രഹവും ആദരവുമായി പാസ്റ്റർമാർ, സമുദായ നേതാക്കൾ, എന്നിവരുടെ സാന്നിധ്യവും ആഘോഷത്തിന് തിളക്കമേകി.