റായ്‌ഗഡ്:സീൽ ആശ്രമത്തിന്‍റെ 24-ാമത് വാർഷികം നവംബർ 12-ന് സീൽ ആശ്രമ കാമ്പസിൽ ആഘോഷിച്ചു. ന്യൂനപക്ഷ കമ്മിഷൻ മുൻ വൈസ് ചെയർമാൻ ഡോ.എബ്രഹാം മത്തായി മുഖ്യാതിഥിയായിരുന്നു. സി.എൽ. ആന്‍റോ, വി.ദിവാകരൻ എന്നിവർ ഉൾപ്പെടെ മുന്നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.
വാർഷികാഘോഷത്തിന്‍റെ ഭാഗമായി സീലിലെ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ നവ്യാനുഭവമായി. 1999-ൽ സ്ഥാപിതമായ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (സീൽ) ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് (എൻജിഒ) മുംബൈയിലും പരിസര പ്രദേശങ്ങളിലും തെരുവുകളിലും മറ്റും നിരാലംബരും ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടുള്ളതുമായ കുട്ടികളെയും മുതിർന്നവരെയും സംരക്ഷിക്കുന്ന വലിയൊരു ദൗത്യമാണ് സീൽ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ 24 വർഷങ്ങളിൽ നൂറുകണക്കിന് ആളുകളെ അവരുടെ വീടുകളിലേക്ക് കുടുംബങ്ങളിലേക്ക് തിരികെയെത്തിക്കാൻ കഴിഞ്ഞതായി പാസ്റ്റർ ഫിലിപ്പ് പറഞ്ഞു.
നിലവിൽ 270 താമസക്കാർ ആശ്രമത്തിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Ph:8108688029, 9321253899