സീൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ച് ഡോ.ഉമ്മൻ ഡേവിഡ്

പൻവേൽ ആസ്ഥാനമായ സീൽ ആശ്രമം സിൽവർ ജൂബിലി പിന്നിടുമ്പോൾ 365 അന്തേവാസികൾക്കാണ് അഭയം നൽകിയിരിക്കുന്നത്.
seal ashram onam
സീൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ച് ഡോ.ഉമ്മൻ ഡേവിഡ്
Updated on

റായ്ഗഡ്: ഈ വർഷത്തെ ഓണം സീൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ചെലവഴിച്ചാണ് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ് മാതൃകയായത്. നാനൂറോളം വരുന്ന അന്തേവാസികൾക്ക് ഓണക്കോടിയും ഒപ്പം ഓണസദ്യയൊരുക്കാനായി ഒരു ലക്ഷം രൂപയും സംഭാവന നൽകി. ഡോംബിവ്‌ലി ആസ്ഥാനമായ ഹോളി ഏഞ്ചൽസ് സ്കൂൾ, ഡോ ഡേവിഡ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടർ കൂടിയാണ് ഉമ്മൻ ഡേവിഡ്.

പൻവേൽ ആസ്ഥാനമായ സീൽ ആശ്രമം സിൽവർ ജൂബിലി പിന്നിടുമ്പോൾ 365 അന്തേവാസികൾക്കാണ് അഭയം നൽകിയിരിക്കുന്നത്. തെരുവിൽ നിന്ന് കണ്ടെത്തിയ 542 പേർക്കാണ് മാനസിക ശാരീരിക നില വീണ്ടെടുത്ത ശേഷം വീടുകളിലേക്ക് മടങ്ങി പോകാൻ ആശ്രമം തുണയായത്.

seal ashram onam
സീൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ച് ഡോ.ഉമ്മൻ ഡേവിഡ്

സീൽ ആശ്രമത്തിലെ നിലവിലെ അന്തേവാസികൾ ഇരുപത് സംസ്ഥാനങ്ങളിൽ നിന്നുള്ളരാണെന്നും അത് കൊണ്ട് തന്നെ ദേശീയ തലത്തിലാണ് ഓണാഘോഷം നടക്കുന്നതെന്നും പാസ്റ്റർ ഫിലിപ്പ് പറഞ്ഞു.

seal ashram onam
സീൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ച് ഡോ.ഉമ്മൻ ഡേവിഡ്

സമൂഹം തെരുവിലേക്ക് വലിച്ചെറിഞ്ഞവരെ ആശ്രമത്തിലെത്തിച്ച് ജീവിതം തിരിച്ചു നൽകിയാണ് പാസ്റ്റര്‍ ഫിലിപ്പ് നന്മയുടെ കൈയ്യൊപ്പ് ചാർത്തുന്നത്.

Trending

No stories found.

Latest News

No stories found.