മുംബൈ: രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്നു മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സുരക്ഷ വർധിപ്പിച്ചു. നിലവിൽ സെഡ് കാറ്റഗറി സുരക്ഷയാണു ഫഡ്നാവിസിനുളളത്.
മുംബൈ പൊലീസിന്‍റെ ഭീകര വിരുദ്ധ സേനയിലെ 12 കമാൻഡോകൾ ഇപ്പോൾ അദ്ദേഹത്തിന് കാവലൊരുക്കുന്നുണ്ട്. വധഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെത്തുടർന്ന് കമാൻഡോകളുടെ എണ്ണം വർധിപ്പിച്ചു.
ഏതു സംഘടനയിൽ നിന്നാണു വധഭീഷണിയെന്ന് അധികൃതർ വെളിപ്പെടുത്തിയില്ല. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രചാരണത്തിന്‍റെ പ്രധാന മുഖമാണു ഫഡ്നാവിസ്.