ഗുരുദർശനം- തത്വവും പ്രയോഗവും: സാക്കിനാക്കയിൽ സെമിനാർ

ജൂലൈ 28 ഞായറാഴ്ച രാവിലെ 10.30 മുതൽ സാക്കിനാക്ക ഗുരു മഹേശ്വര ക്ഷേത്ര സന്നിധിയിലാണ് സെമിനാർ
Seminar on Sree Narayana Guru darsan
ഗുരുദർശനം- തത്വവും പ്രയോഗവും: സാക്കിനാക്കയിൽ സെമിനാർ
Updated on

മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ 'ഗുരുദർശനം, തത്വവും പ്രയോഗവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 28 ഞായറാഴ്ച രാവിലെ 10.30 മുതൽ സാക്കിനാക്ക ഗുരു മഹേശ്വര ക്ഷേത്ര സന്നിധിയിൽ നടത്തുന്ന സെമിനാറിൽ സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും.

സാംസ്കാരിക വിഭാഗം ജോയിന്‍റ് കൺവീനർ പി.പി. സദാശിവൻ വിഷയം അവതരിപ്പിക്കും. നോവലിസ്റ്റ് സി.പി. കൃഷ്ണകുമാർ ചർച്ച ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വിഭാഗം കൺവീനർ കെ.എസ്. വേണുഗോപാൽ മോഡറേറ്റർ ആയിരിക്കും. ഓ.കെ. പ്രസാദ്, മായാസഹജൻ, കെ. ഷണ്മുഖൻ, ബി. ശിവപ്രകാശൻ എന്നിവർ പ്രസംഗിക്കും.

സെമിനാറിൽ എല്ലാവർക്കും പങ്കെടുക്കാമെന്ന് ജനറൽ സെക്രട്ടറി ഓ.കെ. പ്രസാദ് അറിയിച്ചു. ഫോൺ: 9323465164, 9869776018.

Trending

No stories found.

Latest News

No stories found.