ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായ താക്കറെയോട് ശങ്കരാചാര്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി
ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി
Updated on

മുംബൈ: ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണെന്ന് ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി മുംബൈയിൽ പറഞ്ഞു. ഉദ്ധവ് താക്കറെ മുംബൈയിലെ അദ്ദേഹത്തിന്‍റെ വസതിയായ മാതോശ്രീയിൽ വെച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. മുതിർന്ന ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ പാർട്ടിയിൽ പിളർപ്പുണ്ടാക്കിയതിനെത്തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായ താക്കറെയോട് ശങ്കരാചാര്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. "നാമെല്ലാവരും സനാതന ധർമ്മത്തിന്‍റെ അനുയായികളാണ്. 'പാപ'ത്തിനും 'പുണ്യ'ത്തിനും നമുക്കൊരു നിർവചനമുണ്ട്. വഞ്ചന ഏറ്റവും വലിയ പാപമാണെന്ന് പറയപ്പെടുന്നു, ഉദ്ധവ് താക്കറെയ്ക്കും അതുതന്നെ സംഭവിച്ചു,”സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. അദ്ദേഹത്തിന് നേരിടേണ്ടി വന്ന വഞ്ചനയിൽ ഞങ്ങളെല്ലാവരും വേദനിക്കുന്നുണ്ടെന്ന് ഉദ്ധവ് താക്കറെയോട് പറഞ്ഞുവെന്നും അദ്ദേഹം വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത് വരെ ഞങ്ങളുടെ വേദന മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു".യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022 ജൂണിൽ താക്കറെയുടെ രാജിയെത്തുടർന്ന്, ഭാരതീയ ജനതാ പാർട്ടിയുമായി കൈകോർത്ത് ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2023 ഫെബ്രുവരിയിൽ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഷിൻഡെ വിഭാഗത്തെ യഥാർഥ ശിവസേനയായി അംഗീകരിക്കുകയായിരുന്നു.

ഒരു വ്യക്തിയുടെയും പേര് നേരിട്ട് പറയാതെ, സ്വാമി അവിമുക്തേശ്വരാനന്ദ് 'വഞ്ചനയുടെ' സ്വഭാവത്തെക്കുറിച്ച് വ്യക്തമായ നിരീക്ഷണം നടത്തി. വഞ്ചന നടത്തുന്ന ഒരാൾ ഹിന്ദുവായിരിക്കില്ല," അദ്ദേഹം പറഞ്ഞു.

ഈ അഭിപ്രായം പരോക്ഷമാണെങ്കിലും, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിലേക്ക് നയിച്ച രാഷ്ട്രീയ കുതന്ത്രങ്ങളെക്കുറിച്ചുള്ള വ്യക്തമായ പരാമർശമായിരുന്നു.

മഹാരാഷ്‌ട്രയിലെ മുഴുവൻ ജനങ്ങളും വഞ്ചനയിൽ വേദനിക്കുന്നു, ഇത് സമീപകാല (ലോക്‌സഭാ) തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു,” അദ്ദേഹം പറഞ്ഞു, “ഞങ്ങൾക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല, പക്ഷേ ഞങ്ങൾ വഞ്ചനയെക്കുറിച്ചാണ് സംസാരിക്കുന്നത്, അത് പാപമാണ്, എല്ലാ മതത്തിനും,”അദ്ദേഹം കൂട്ടിച്ചേർത്തു.

മാതോശ്രീ ബംഗ്ലാവിൽ നടന്ന പൂജാ ചടങ്ങിലും ശങ്കരാചാര്യ പങ്കെടുത്തു

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.