നവി മുംബൈയിൽ 'തിരുപ്പതി' ക്ഷേത്രം: മുഖ്യമന്ത്രി ഭൂമി പൂജ നടത്തി

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ആഗ്രഹപ്രകാരം ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയാണ് തിരുമലം ദേവസ്ഥാനത്തോട് ക്ഷേത്ര നിർമാണം നടത്തിക്കൊടുക്കാൻ അഭ്യർഥിച്ചത്
നവി മുംബൈയിൽ 'തിരുപ്പതി' ക്ഷേത്രം: മുഖ്യമന്ത്രി ഭൂമി പൂജ നടത്തി
Updated on

താനെ: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിന്‍റെ മാതൃകയിൽ നവി മുംബൈയിലെ ഉൾവെയിൽ നിർമിക്കുന്ന ക്ഷേത്രത്തിന്‍റെ ഭൂമി പൂജ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നിർവഹിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റാണ് സംസ്ഥാന സർക്കാർ അനുവദിച്ച പത്തേക്കർ സ്ഥലത്ത് ക്ഷേത്രം നിർമിക്കുന്നത്.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ടിടിഡി ട്രസ്റ്റ് ചെയർമാൻ വൈവി സുബ്ബ റെഡ്ഡി തുടങ്ങിയവരും ഭൂമി പൂജയിൽ പങ്കെടുത്തു.

70 കോടി രൂപയാണ് ക്ഷേത്രത്തിനു നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. റെയ്മണ്ട് കമ്പനി ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ ഗൗതം സിംഘാനിയ ആയിരിക്കും ഈ ചെലവ് പൂർണമായും വഹിക്കുക എന്ന് സുബ്ബ റെഡ്ഡി അറിയിച്ചു.

രണ്ടു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയാണ് ടിടിഡിയോട് ക്ഷേത്ര നിർമാണം നടത്തിക്കൊടുക്കാൻ അഭ്യർഥിച്ചത്.

Trending

No stories found.

Latest News

No stories found.