പ്രതിമ തകർന്ന സംഭവം രാഷ്ട്രീയവൽക്കരിച്ചാൽ ജനങ്ങൾ അവരെ വെറുതെ വിടില്ല: മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ

പ്രതിപക്ഷ സഖ്യമായ എംവിഎയുടെ പ്രതിഷേധത്തിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി
maharashtra cm eknath shinde
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
Updated on

മുംബൈ: ഛത്രപതി ശിവാജി മഹാരാജിന്‍റെ പ്രതിമ തകർന്ന സംഭവം പ്രതിപക്ഷം രാഷ്ട്രീയവൽക്കരിച്ചാൽ മഹാരാഷ്ട്രയിലെ ജനങ്ങൾ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. പ്രതിപക്ഷ സഖ്യമായ എംവിഎയുടെ പ്രതിഷേധത്തിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.'ഇത് ഞങ്ങൾക്ക് വളരെ ദുഃഖമുളവാക്കിയ കാര്യമാണ്. ശിവാജി മഹാരാജ് ഞങ്ങൾക്ക് ഒരു രാഷ്ട്രീയത്തിന് വേണ്ടിയുള്ളതല്ല. ഇത് ഞങ്ങൾക്ക് അഭിമാനത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രശ്നമാണ്.

നടന്ന സംഭവം ദൗർഭാഗ്യകരമാണ്. ഇതിൽ രാഷ്ട്രീയം കളിക്കുന്നത് സങ്കടകരമായ കാര്യമാണ്. പ്രതിപക്ഷം ഇതിൽ രാഷ്ട്രീയം കളിക്കുന്നു. അവർ (എംവിഎ) ഇവിടെ പ്രതിഷേധിക്കുന്നു.

പക്ഷേ മഹാരാഷ്ട്രയിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്, അവർ ഇതെല്ലാം കാണുന്നു, മനസിലാക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത്തരക്കാരെ ചെരുപ്പ് കൊണ്ട് അടിക്കും," അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.