ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നു വീണ സംഭവം; ശിൽപ്പി അറസ്റ്റിൽ

നിർമാണ മേൽനോട്ടം വഹിച്ച ചേതൻ പാട്ടീലിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു
shivaji statue
ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം; ശിൽപ്പി അറസ്റ്റിൽ
Updated on

സിന്ധുദുർ​ഗ്: സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പ്രതിമ നിർമിച്ച ശില്പി ജയ്ദീപ് ആപ്തെ അറസ്റ്റിൽ. കഴിഞ്ഞ ഓ​ഗസ്റ്റ് 26-നാണ് പ്രതിമ തകർന്നു വീണത്. ഇയാളെ കണ്ടെത്തുന്നതിന് പോലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിർമാണ മേൽനോട്ടം വഹിച്ച ചേതൻ പാട്ടീലിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകർന്നത്.

പ്രതിമ തകർന്നതിലൂടെ ജനങ്ങൾക്കുണ്ടായ വേദനയ്ക്ക് ക്ഷമചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കഴിഞ്ഞവർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഒരുവർഷം തികയുംമുമ്പേ പ്രതിമ തകർന്നുവീഴുകയായിരുന്നു. പ്രതിമ തകർന്നതിന് പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം ഉടലെടുത്തു.

പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിമയുടെ നിർമാണത്തിനിടെയുണ്ടായ അഴിമതിയാണ് തകർച്ചയിലേക്ക് നയിച്ചതെന്നും വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു.

Trending

No stories found.

Latest News

No stories found.