മെഗാ തിരുവാതിരയുമായി ശ്രീ നാരായണ മന്ദിര സമിതി; പരിശീലനം ആരംഭിച്ചു

10 വയസിനു മുകളിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും പങ്കെടുക്കാവുന്നതാണ്.
മെഗാ തിരുവാതിര പരിശീലനം
മെഗാ തിരുവാതിര പരിശീലനം
Updated on

വാശി : ശ്രീനാരായണ മന്ദിരസമിതി നടത്തുന്ന, ഗുരുകൃതികളെ അധീകരിച്ചുള്ള മെഗാ തിരുവാതിരയുടെ പരിശീലനം സമിതിയുടെ വിവിധ യൂണിറ്റുകളിൽ നടന്നു വരുന്നു.

ഇതിന്‍റെ ഭാഗമായി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളിലെ പരിശീലനം സോണൽ സെക്രട്ടറി എൻ. എസ്. രാജൻ, വനിതാ വിഭാഗം സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ, എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . ദിയാ കൃഷ്ണ, ആര്യ രാമകൃഷ്ണൻ, പ്രവീണ പ്രകാശ്, അഭിരാമി , പ്രവീണ സുരേഷ് എന്നിവരാണ് പരിശീലകർ.

എല്ലാ ജാതി-മത വിഭാഗത്തിലുമുള്ള 10 വയസിനു മുകളിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9778524664 എന്ന നമ്പറിൽ  ബന്ധപ്പെടാം.

Trending

No stories found.

Latest News

No stories found.