സുവനീർ പ്രകാശനവും ആദരിക്കൽ ചടങ്ങും

കഴിഞ്ഞ വർഷത്തെ എസ് എസ് സി , എച്ച് എസ് സി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരും വിവിധ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവരും ആയ സമിതിയംഗങ്ങളുടെ മക്കളെയും പുരസ്കാരങ്ങൾ നല്കി ആദരിച്ചു
സുവനീർ പ്രകാശനവും ആദരിക്കൽ ചടങ്ങും
Updated on

മുംബൈ: വസായ് ശ്രീ അയ്യപ്പ സേവാ സമിതിയുടെ 2022 - 2023 വർഷത്തെ സുവനീറിന്‍റെ പ്രകാശനവും വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കുന്ന ചടങ്ങും നടന്നു. വിഷു ദിനത്തിൽ ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ വച്ചാണ് പരിപാടികൾ നടന്നത്. സുവനീർ പ്രകാശനം കെ.ബി. ഉത്തംകുമാർ നിർവ്വഹിച്ചു.

ശ്രീ അയ്യപ്പ സേവാ സമിതി പ്രസിഡന്‍റ് പി .എസ്. രാജൻ, ജനറൽ സെക്രട്ടറി ദിനേശ് നായർ,ബസ്സിൻ കേരള സമാജം മുൻ പ്രസിഡന്റ് കെ. ഓ ദേവസ്യ , ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി, ഗുരുമാതാ നന്ദിനി മാധവൻ, സമിതി ട്രഷറർ പി.കെ കൃഷ്ണൻകുട്ടി, ജോയിന്‍റ് സെക്രട്ടറി ശശിധരൻ പിള്ള , ജോയിന്‍റ് ട്രഷറർ പ്രശാന്ത് മനിയേരി, സുവനീർ കമ്മിറ്റി കൺവീനർ ധനേഷ് പണിക്കർ , മാനേജിംങ് കമ്മിറ്റി അംഗങ്ങളായ സുധീർ നെല്ലുവായ് , പങ്കജ് പണിക്കർ, മുൻ ഭാരവാഹികളായ കെ വി കൈമൾ , ആർ പി കുറുപ്പ്, രാമൻകുട്ടി, വേണുഗോപാൽ, ഓ.കെ.ബി പണിക്കർ എന്നിവരും സുവനീർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

കൊവിഡ് കാലയളവിൽ പൊതുജനങ്ങൾക്കായി സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച എം എസ് നായർ , സുരേഷ് കുമാർ നായർ , കെ ബി ഉത്തംകുമാർ , പി എസ് രാജൻ, എൻ.വേണുഗോപാലൻ നായർ , ദിനേശ് നായർ , ശശിധരൻ പിള്ള , പി കെ കൃഷ്ണൻകുട്ടി, പ്രശാന്ത് മനിയേരി, മുരളി ശങ്കർ മേനോൻ ,സുധീർ നായർ , ധനേഷ് പണിക്കർ , വൈജു കരുണാകരൻ, ഡി.വേണുഗോപാലൻ നായർ, പങ്കജ് പണിക്കർ, ടി എസ് ആർ നായർ, ശ്രീകുമാരി മോഹൻ, വിനേഷ് ചെല്ലപ്പൻ നായർ , മഹേന്ദ്ര വഗേല എന്നിവരെ പുരസ്കാരങ്ങൾ നല്കി ആദരിച്ചു. കഴിഞ്ഞ വർഷത്തെ എസ് എസ് സി , എച്ച് എസ് സി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരും വിവിധ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവരും ആയ സമിതിയംഗങ്ങളുടെ മക്കളെയും പുരസ്കാരങ്ങൾ നല്കി ആദരിച്ചു. തുടർന്ന് വിവിധ സാംസ്കാരിക പരിപാടികളും നടന്നു

Trending

No stories found.

Latest News

No stories found.