ശ്രീനാരായണ മന്ദിരസമിതി മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു

കലാ സാംസ്കാരിക മേഖലകളിൽ താല്പര്യമുള്ളവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ആദ്യ പടിയായാണ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നത്
ശ്രീനാരായണ മന്ദിരസമിതി 
മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു
Updated on

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവകൃതികൾ ഉൾക്കൊള്ളിച്ചുകൊണ്ടു മുംബൈയിൽ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഇതിന്‍റെ പരിശീലന ക്യാമ്പായ കളരിയുടെ ഉദ്ഘാടനം സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരൻ ചെമ്പൂരിൽ നിർവഹിച്ചു.

കലാ സാംസ്കാരിക മേഖലകളിൽ താല്പര്യമുള്ളവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ആദ്യ പടിയായാണ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നതിന് സമിതി മുൻകൈയെടുക്കുന്നതെന്നും തിരുവാതിരയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് സമിതിയുടെ ചെമ്പൂർ കോംപ്ലക്സ് , ഗുരുദേവഗിരി എന്നിവിടങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും എം. ഐ. ദാമോദരൻ പറഞ്ഞു.

ഗുരുദേവഗിരിയിൽ ഇപ്പോൾ പരിശീലന ക്ലാസ് നടന്നുവരുന്നുണ്ട്. കഥകളി ആചാര്യനായ കലാമണ്ഡലം ഗണേശൻ, മോഹിനിയാട്ടം അധ്യാപകനായ കലാമണ്ഡലം അമ്പിളി എന്നിവർ ചേർന്നാണ് മെഗാ തിരുവാതിര ചിട്ടപ്പെടുത്തുന്നത്. ഗുരുദേവ ചരിതം കഥകളി രൂപത്തിൽ ചിട്ടപ്പെടുത്തി നിരവധി വേദികളിൽ അവതരിപ്പിച്ച കളിക്കൂട്ടം സദാനന്ദനാണ് മെഗാ തിരുവാതിരയുടെ സംവിധാനം നിർവഹിക്കുന്നത്. സമിതി ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ്, മായാ സഹജൻ, സുമാ പ്രകാശ്, വിജയ രഘുനാഥ്‌, പ്രസന്ന അരവിന്ദാക്ഷൻ എന്നിവരും സന്നിഹിതരായിരുന്നു.

Trending

No stories found.

Latest News

No stories found.