താനെ: ശ്രീ അയ്യപ്പപൂജ സമിതി ഉല്ലാസ് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 21ാമത് ശ്രീമദ്ഭാഗവത സപ്താഹം യജ്ഞം നടത്തും. ഒക്റ്റോബർ 24 മുതൽ ദശാവതാര ചാർത്തും 27 മുതൽ സപ്താഹം യജ്ഞവും നടക്കും.
ബ്രഹ്മശ്രീ പെരിക മന ജയകൃഷ്ണൻ നമ്പൂതിരി ആചാര്യനും, ഇടമന വാദ്ധ്യാൻ ഈശ്വരൻ നമ്പൂതിരി സഹ ആചാര്യനുമാണ്. ഭാഗവതശ്രീ പാലൊന്നം ശ്രീജിത്ത് നമ്പൂതിരി പൂജയും, ദീപക് നമ്പൂതിരി ചാർത്തും നടത്തും.