വിദേശ പഠനം അറിയേണ്ടതെല്ലാം: മാട്ടുംഗ കേരളീയ സമാജം ഹാളിൽ സൗജന്യ സെമിനാർ

പഠനത്തിനായുള്ള മുന്നൊരുക്കങ്ങൾ, നിലവാരമുള്ള സ്ഥാപനങ്ങൾ, ചിലവുകുറഞ്ഞ രാജ്യങ്ങൾ തുടങ്ങി ഏതു സംശയവും ദൂരീകരിക്കാം
വിദേശ പഠനം  അറിയേണ്ടതെല്ലാം: മാട്ടുംഗ കേരളീയ സമാജം ഹാളിൽ സൗജന്യ സെമിനാർ
Updated on

മുംബൈ: വിദേശ രാജ്യങ്ങളിൽ പോയി ഉപരിപഠനം നടത്താൻ തയാറെടുക്കുന്നവർക്കായി മാട്ടുംഗ കേരളീയ സമാജം ഹാളിൽ സെമിനാർ നടത്തുന്നു. പ്രവേശനം സൗജന്യമായിരിക്കും.

പഠനത്തിനായുള്ള മുന്നൊരുക്കങ്ങൾ, നിലവാരമുള്ള സ്ഥാപനങ്ങൾ, ചിലവുകുറഞ്ഞ രാജ്യങ്ങൾ തുടങ്ങി ഏതു സംശയവും ദൂരീകരിക്കുവാൻ അർകെയ്സ് സ്റ്റഡി എബ്രോഡ് നടത്തുന്ന സെമിനാറിൽ അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

മാട്ടുംഗ കേരളീയ സമാജം ഹാളിൽ ജൂലൈ രണ്ടിനു രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സെമിനാർ വൈകിട്ട് നാലു മണി വരെ നീളും.

വിദേശവിദ്യാഭ്യാസ രംഗത്ത് പരിചയ സമ്പന്നരായ അർകെയ്സ് സ്റ്റഡി എ ബ്രോഡ‌ിന്‍റെ സിഇഒ ദിലീപ് രാധാകൃഷ്ണനും ഈ രംഗത്തെ വിദഗ്ധരായ എജ്യുക്കേഷൻ കൗൺസിലർമാരുമാണ് വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്കു മറുപടി നൽകുക.

വിശദ വിവരങ്ങൾക്ക്: ഫോൺ - 9820708662.

Trending

No stories found.

Latest News

No stories found.