ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു

ഈ വർഷത്തെ പഠനോപകരണങ്ങളുടെയും, ബുക്കുകളുടെയും വിതരണം ശനിയാഴ്ച ജൂൺ 22ന് രാവിലെ 9 മണിക്ക് നടന്നു
ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു
ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു
Updated on

താനെ: ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം താനെയിലെ കൊങ്കിണിപാടയിലുള്ള മുനിസിപ്പാലിറ്റി സ്കൂളിൽ വിദ്യാർഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ, നോട്ടബുക്ക് എന്നിവ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾ പഠിക്കുന്ന ഏട്ടാം ക്‌ളാസുവരെയുള്ള ഈ സ്കൂളിൽ ഏതാണ്ട് 185 കുട്ടികളോളം പഠിക്കുന്നുണ്ട്.

ഈ വർഷത്തെ പഠനോപകരണങ്ങളുടെയും, ബുക്കുകളുടെയും വിതരണം ശനിയാഴ്ച ജൂൺ 22ന് രാവിലെ 9 മണിക്ക് നടന്നു.ഭക്ത സംഘത്തിൻ്റെ ഭാരാവാഹികൾക്ക് ഒപ്പം മാക്സ് ഫൌണ്ടേഷൻ റീജിയണൽ ഹെഡ് ആയ വിജി വെങ്കടെഷ് മധു സുദൻ മേനോൻ, രാജശ്രീ ജോഷി, രുചിത മനേതി എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ വിജി വെങ്കടേഷ്‌ , രാജശ്രീ ജോഷി , ശശികുമാർ നായർ, കെ.ശിവൻ എന്നിവർ കുട്ടികളെ അതിസമ്പോതന ചെയ്ത് സംസാരിച്ചു. പഠനോപകരണങ്ങളുടെയും, ബുക്കുകളുടെയും വിതരണം നടത്തിയപ്പോൾ, അധ്യാപകരും, അഭ്യുദയകാംഷികളും നൽകിയ ഉഷ്മളമായ പ്രോത്സാഹനം ആവേശം പകരുന്നതായിരുന്നുവെന്ന് ശശി കുമാർ നായർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.