മുംബൈയിൽ റെക്കോഡ് ചൂട്; ജനുവരി 16 ന് ശേഷം താപനില കുറയുമെന്ന് കാലാവസ്ഥാ വിഭാഗം

സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസിന്‍റെ വർധനവാണ് സൂചിപ്പിക്കുന്നത്
Representative Images
Representative Images
Updated on

മുംബൈ: മുംബൈയിൽ റെക്കോഡ് ചൂട്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനിലയാണ് ജനുവരി 12 ന് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 35.7 ഡിഗ്രി ചൂടാണ് വെള്ളിയാഴ്ച ഉയർന്ന താപനിലയാണ് പ്രദേശത്ത് രേഖപെടുത്തിയത്.

ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റെ (ഐഎംഡി) കണക്കുകൾ പ്രകാരം, 2017 ന് ശേഷം ആദ്യമായാണ് ഏറ്റവും കൂടുതൽ ചൂട് ജനുവരിയിൽ രേഖപെടുത്തുന്നത്.ഈർപ്പമുള്ള തെക്ക് കിഴക്കൻ കാറ്റിന്‍റെ വരവാണ് നിലവിൽ താപനില കൂടാൻ കാരണമെന്ന് കാലാവസ്ഥ വിഭാഗം സൂചിപ്പിച്ചു, ജനുവരി 16 ന് ശേഷം താപനില കുറയാൻ സാധ്യത കാണുന്നതായും കാലാവസ്ഥ വിഭാഗം അറിയിച്ചു.

സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസിന്‍റെ വർധനവാണ് സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസം ജനുവരിയിൽ രേഖപ്പെടുത്തിയത് 2006-ൽ ആയിരുന്നു . അന്ന് 37.3 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നുവെന്നും കാലാവസ്ഥ വിഭാഗം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.