ഗണപതി നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭിവണ്ടിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലിസ് ലാത്തി ചാർജ് നടത്തി.
tension in Bhiwandi during Ganpati visarjan procession
ഗണപതി നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭിവണ്ടിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം
Updated on

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ച അനന്ത് ചതുർദശി ദിനത്തിൽ നിമജ്ജന ഘോഷയാത്ര നടത്തുന്നതിനിടെ ഗണേശ വിഗ്രഹത്തിന് നേരെ കല്ലേറുണ്ടായെന്നാരോപിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലിസ് ലാത്തി ചാർജ് നടത്തി.സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനക്കൂട്ടത്തെ പിരിച്ചു വിടുകയും സംശയാസ്പദമായ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഭിവണ്ടിയിൽ ഗണപതി നിമജ്ജന ഘോഷയാത്ര ഹിന്ദുസ്ഥാനി മസ്ജിദിന് സമീപം ആരംഭിച്ചതായി താനെ ജോയിന്‍റ് പൊലീസ് കമ്മീഷണർ ജ്ഞാനേശ്വർ ചവാൻ പറഞ്ഞു. എന്നാൽ, പുലർച്ചെ 12.30 ഓടെ വിഗ്രഹത്തിന് നേരെ ആരോ കല്ലെറിഞ്ഞതിനെ കുറിച്ച് ജാഥയിലെ അംഗങ്ങൾ സംസാരിച്ചു തുടങ്ങിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഇത് തർക്കത്തിനും വാക്കേറ്റത്തിനും ഇടയാക്കി ഇത് പിന്നീട് വലിയ ബഹളത്തിന് കാരണമാവുകയായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു. ശേഷം ഗണേഷ് മണ്ഡലം അംഗങ്ങൾ വഞ്ചാർ പട്ടി നാകയിൽ ഒത്തുകൂടുകയും ക്രമേണ സമീപത്തെ മറ്റ് ഗണേശ മണ്ഡലങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്ന് മുദ്രാവാക്യം വിളിക്കാനും തുടങ്ങി.പിന്നീട് ഇതര സമുദായക്കാരും സ്ഥലത്ത് തടിച്ചുകൂടാൻ തുടങ്ങി.

ഗണേശ വിഗ്രഹത്തിന് നേരെ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യാതെ ഘോഷയാത്രയുമായി മുന്നോട്ട് പോകാൻ ഗണേഷ് മണ്ഡലം വിസമ്മതിച്ചു.ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തുവെന്ന് ചവാൻ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. കസ്റ്റഡിയിലെടുത്തിട്ടുള്ള ചിലരിൽ മുമ്പ് പല ക്രിമിനൽ പശ്ചാത്തലം ഉള്ളതായി പൊലിസ് സംശയിക്കുന്നുണ്ട്.ഇവരുടെ കേസുകൾ ഫയൽ ചെയ്യാനും അറസ്റ്റുചെയ്യാനുമുള്ള നീക്കത്തിലാണ് പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച ഈദ്-ഇ-മിലാദ് പ്രമാണിച്ച് നടക്കുന്ന ഘോഷയാത്രകളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ലോക്കൽ ക്രൈംബ്രാഞ്ച് ഓഫീസർമാർ ഉൾപ്പെടെയുള്ള അധിക സേനയെ വിന്യസിച്ചിരുന്നു. അതേസമയം പ്രദേശത്ത് സമാധാനവും ഐക്യവും നിലനിർത്താനും ജനങ്ങൾ കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ചവാൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.