താനെ റിംഗ് മെട്രൊ പദ്ധതി 2029 ഓടെ പൂർത്തിയാകും

മെട്രൊ ലൈൻ ആയിരക്കണക്കിന് ദൈനംദിന യാത്രക്കാർക്കും പ്രത്യേകിച്ച് വിദ്യാർഥികൾക്കും ദിവസവും ഓഫീസിലേക്ക് യാത്ര ചെയ്യുന്നവർക്കും പ്രയോജനപ്പെടും.
thane ring metro
താനെ റിംഗ് മെട്രൊ പദ്ധതി 2029 ഓടെ പൂർത്തിയാകും
Updated on

താനെ: മഹാരാഷ്ട്ര മെട്രൊ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (മഹാമെട്രോ) താനെ ഇന്‍റഗ്രൽ റിംഗ് മെട്രോ പദ്ധതിക്കായുള്ള ടെൻഡർ നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നു. താനെ നഗരത്തിന്‍റെ ചുറ്റളവിൽ 29 കിലോമീറ്ററിൽ 22 സ്റ്റേഷനുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശൃംഖലയുടെ ഒരു വശത്ത് ഉല്ലാസ് നദിയും മറുവശത്ത് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കും (എസ്ജിഎൻപി) ചുറ്റപ്പെട്ടിരിക്കുന്നു.

പ്രധാന ബിസിനസ്സ് ഹബ്ബുകളെ ബന്ധിപ്പിക്കുകയും വലിയൊരു വിഭാഗം ജീവനക്കാർക്ക് ഫലപ്രദമായ ഗതാഗത സൗകര്യം നൽകുകയും ചെയ്യുന്ന പദ്ധതി 2029-ഓടെ പൂർത്തിയാകാൻ സാധ്യതയുണ്ട്. മെട്രൊ ലൈൻ ആയിരക്കണക്കിന് ദൈനംദിന യാത്രക്കാർക്കും പ്രത്യേകിച്ച് വിദ്യാർഥികൾക്കും ദിവസവും ഓഫീസിലേക്ക് യാത്ര ചെയ്യുന്നവർക്കും പ്രയോജനപ്പെടും.

"അടുത്തിടെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പദ്ധതിക്ക് അനുമതി ലഭിച്ചു. ടെൻഡർ രേഖകൾ തയ്യാറാക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനായി ടെൻഡർ നടപടികൾ എത്രയും വേഗം ആരംഭിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു, ”മഹാമെട്രൊയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ഇത് സഹായിക്കുന്നു.

ഇന്ത്യാ ഗവൺമെന്‍റ് (GoI), മഹാരാഷ്ട്ര ഗവൺമെന്‍റ് (GoM) എന്നിവയിൽ നിന്നുള്ള തുല്യ പങ്കാളിത്തവും ഏജൻസികളിൽ നിന്നുള്ള ഭാഗിക ധനസഹായവും ഉള്ള പദ്ധതിയുടെ മതിപ്പ് ചെലവ് 12,200.കോടി രൂപയാണ്.സ്‌റ്റേഷൻ നാമകരണം, കോർപ്പറേറ്റുകൾക്കുള്ള ആക്‌സസ് റൈറ്റ്‌സ്, അസറ്റുകളുടെ മോണിറ്റൈസേഷൻ, വാല്യൂ ക്യാപ്‌ചർ ഫിനാൻസിംഗ് റൂട്ട് തുടങ്ങിയ നൂതനമായ ധനസഹായ രീതികളിലൂടെയും ഫണ്ട് സ്വരൂപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.