താനെയിൽ സമാജ്മന്ദിർ ഭവന്‍റെ ഭൂമി പൂജ മുഖ്യമന്ത്രി നിർവഹിച്ചു

കമ്മ്യൂണിറ്റി ഹാളിന്‍റെ നിർമ്മാണത്തിനായി പതിനൊന്നു കോടി രൂപ അനുവദിച്ചുവെന്ന്‌ മുഖ്യമന്ത്രി ഷിൻഡെ അറിയിച്ചു.
Thane
താനെയിൽ സമാജ്മന്ദിർ ഭവന്‍റെ ഭൂമി പൂജ മുഖ്യമന്ത്രി നിർവഹിച്ചു
Updated on

താനെ: താനെ ഗോഡ് ബന്ദർ റോഡിലുള്ള ആനന്ദ്നഗറിൽ വിഹാങ് വാലി കോംപ്ലക്സിൽ 12 ഭാഷക്കാർക്കുള്ള കമ്മ്യൂണിറ്റി ഹാളിന്‍റെ ഭൂമി പൂജ മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ നിർവഹിച്ചു. താനെയിൽ സംഘടനാപ്രവർത്തനം നടത്തുന്ന മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന പദ്ധതിയാണിത്. മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെയും താനെ മുനിസിപ്പൽ കോർപറേഷന്‍റെയും ഓവ് ല-മാജിവാഡാ നിയോജകമണ്ഡലം എം എൽ എ പ്രതാപ് സർനായ്കിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നത്. താനെ എം പി നരേഷ് മസ്‌കെ, എം എൽ എമാരായ പ്രതാപ് സർനായ്ക്, രവീന്ദ്രഫാട്ടക്, താനെ മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ സൗരബ് റാവു എന്നിവരും പന്ത്രണ്ടു സംസ്ഥാനങ്ങളുടെയും പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്‍റെ പ്രതിനിധിയായി ശ്രീകാന്ത് നായർ

Thane
താനെയിൽ സമാജ്മന്ദിർ ഭവന്‍റെ ഭൂമി പൂജ മുഖ്യമന്ത്രി നിർവഹിച്ചു

ആശംസാ പ്രസംഗം നടത്തി. മലയാളികളുടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഇത്തരത്തിൽ ഒരു അംഗീകാരം നൽകിയതിന് മുഖ്യമന്ത്രിക്കും, എം എൽ എ പ്രതാപ് സർനായ്കിനും മുനിസിപ്പൽ കോർപ്പറേഷനും നന്ദി രേഖപെടുത്തുകയും ചെയ്തു. കമ്മ്യൂണിറ്റി ഹാളിന്‍റെ നിർമ്മാണത്തിനായി പതിനൊന്നു കോടി രൂപ അനുവദിച്ചുവെന്ന്‌ മുഖ്യമന്ത്രി ഷിൻഡെ അറിയിച്ചു.

താനെയിലെ മലയാളി സംഘടന പ്രവർത്തകരായ ശ്രീകാന്ത് നായർ, ജയന്ത് നായർ, ഡോക്ടർ റോയ്ജോൺ മാത്യു, കുമാർ ചെകുറ്റി, ഹരികുമാർ മേനോൻ, സോമൻ പിള്ള,ശിവപ്രസാദ് നായർ, ഹരിദാസ്, വിജയൻ നായർ,സ്വരാജ് പിള്ള, വിനോദ് രമേശൻ,ആർ വിജയൻ, ഹരികുമാർ നായർ,  ചന്ദ്രൻ, എൻ ടി പിള്ള,താരാ വർമ്മ, അഡ്വ പ്രേമാമേനോൻ, സീനാ മനോജ്‌ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Thane
താനെയിൽ സമാജ്മന്ദിർ ഭവന്‍റെ ഭൂമി പൂജ മുഖ്യമന്ത്രി നിർവഹിച്ചു

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും പെയിന്‍റിങ്ങുമായി നാസിക്കിൽ നിന്നും എത്തിയ മൂകരും ബധിരരുമായ ഇന്‍റർ നാഷണൽ ക്രിക്കറ്റ് താരം സുധീഷ് നായർ, അരുണിമ നായർ എന്നിവരെ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ സ്റ്റേജിൽ അനുമോദിച്ചു. ചടങ്ങിൽ മുഖ്യമന്ത്രിക്ക് അരുണിമ നായർ വരച്ച പെയിന്‍റിങ് സമ്മാനിച്ചു.

Trending

No stories found.

Latest News

No stories found.