താനെ: ശ്രീനാരായണ മന്ദിര സമിതി താനെ ശ്രീനഗർ യുണിറ്റിന്റെ 18-ാമത് പ്രതിഷ്ഠാദിനം ബുധനാഴ്ച താനെ ശ്രീനഗർ ഗുരു മന്ദിരത്തിൽ വെച്ച് നടത്തപെട്ടു. രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് ഗുരു മന്ദിരത്തിൽ പ്രഭാ വലയവും സോപാനത്തിന്റെയും ജോലികൾ പൂർത്തിയാക്കിയിരുന്നു. അതേസമയം ഇന്ന് ഗുരുപൂജ ഗുരുദേവ ഭാഗവത പാരായണം ഭജന പ്രഭാഷണം പുഷ്പാഭിഷേകം, മദ്ധ്യാഹ്ന പൂജ, മഹാ പ്രസാദം,എന്നിവ നടന്നു.
എസ്എൻഎംഎസ് സെക്രട്ടറി ഓ.കെ. പ്രസാദ്, ട്രഷറർ വി.വി. ചന്ദ്രൻ, മറ്റു സോണൽ സെക്രട്ടറിമാർ, താനെ യൂണിറ്റ് സെക്രട്ടറി കെ. കെ. ശശി, സോണൽ സെക്രട്ടറി മുരളീധരൻ, വനിത വിഭാഗം അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.