മഹാരാഷ്ട്രയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാ പ്രശ്നം പരിഹരിക്കണം; ഫെയ്മയുടെ നേതൃത്വത്തിൽ നിവേദനം നൽകി

യാത്രാ വിഷയങ്ങൾക്ക് പരിഹാരം കാണാൻ ഓരോ സോണുകളിൽ ഉൾപ്പെട്ട റെയിൽവേ ഡിവിഷനൽ മാനേജർ ഓഫീസുകളിൽ മെമ്മോറാണ്ടം നൽകിയിരുന്നു
മഹാരാഷ്ട്രയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാ പ്രശ്നം പരിഹരിക്കണം; ഫെയ്മയുടെ നേതൃത്വത്തിൽ നിവേദനം നൽകി
Updated on

മുംബൈ: മഹാരാഷ്ട്രയിൽ നിന്നു കേരളത്തിലെക്കുള്ള യാത്രാ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്മയുടെ നേതൃത്വത്തിൽ ദക്ഷിണ റെയിൽവേക്ക് നിവേദനം നൽകി.

മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളികളെ ഉൾപ്പെടുത്തി മുംബൈ,കൊങ്കൺ, പശ്ചിമ മഹാരാഷ്ട്ര, മറാത്തവാഡ, നോർത്ത് മഹാരാഷ്ട്ര, വിദർഭ, അമരാവതി സോണുകളിൽ കൺവെൻഷൻ നടത്തുകയും സോൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ പ്രദേശങ്ങളിലും ചൂണ്ടിക്കാണിച്ച പ്രധാന ആവശ്യമായ യാത്ര വിഷയങ്ങൾക്ക് പരിഹാരം ലഭിക്കുവാൻ ഓരോ സോണുകളിൽ ഉൾപ്പെട്ട റെയിൽവെ ഡിവിഷൻ മാനേജർ ഓഫീസുകളിൽ മെമ്മോറാണ്ടം നൽകുകയുമുണ്ടായി.

കൂടാതെ 1461/62 /63/64 സി എസ് ടി - കന്യാകുമാരി സ്പെഷ്യൽ എക്സ്പ്രസ്സ് ട്രെയിനെ സി എസ് ടി - കൊച്ചുവെളി എക്സ്പ്രസ്സാക്കി മാറ്റുക, ആഴ്ചയിൽ രണ്ടു ദിവസം സർവ്വീസ് നടത്തുക. മീരജ് - മംഗലാപുരം പഴയ മഹാലക്ഷ്മി എക്സ്പ്രസ്സ് പുനാരംഭിക്കുക. ഈ ട്രെയിൻ പാലക്കാട് വരെ നീട്ടുക.07141 ഔറംഗബാദ് - കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ പുനരാംഭിച്ച് ജാൽനാ- ഔറംഗബാദ് - മൻമാഡ് നാസിക് - പനവേൽ വഴി ഓടിക്കുക.അല്ലാത്ത പക്ഷം ഔറംഗബാദ് - ജാൽനാ ലാത്തൂർ ,മീരജ് , ഹുബ്ലി ഹസൻ മാംഗ്ളൂർ വഴി ഓടിക്കുക. എൽടിടി-ഈആർഎസ് ( LTT - ERS) ദുരന്തോ എക്സ് പ്രസ്സ് കോട്ടയം വരെ നീട്ടുക. പൂനെ എറണാകുളം പൂർണ്ണ എക്സ്പ്രസ്സ് കോട്ടയം വഴി കൊല്ലത്തേക്ക് നീട്ടുക. പൂനെ - എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ആലപ്പുഴ വഴി കായകുളം വരെ നീട്ടുക, എന്നീ ആവശ്യങ്ങൾ നൽകിയ നിവേദനത്തിൽ അടങ്ങിയതായും ഭാരവാഹികൾ അറിയിച്ചു.

റെയിൽവേ ടൈം ടേബിൾ കമ്മറ്റി ജൂലൈ 5 മുതൽ 7 വരെ സെക്കന്തരബാദിൽ കൂടുന്നതിന്‍റെ മുന്നോടിയായി വിവിധ ആവശ്യങ്ങളെക്കുറിച്ച് ചീഫ് പാസഞ്ചേഴ്സ് ട്രാൻസ്പോർട്ടേഷൻ മാനേജർ ടി ശിവകുമാർ (IRTS) പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ ശ്രീമതി നീനു ഇട്ടിയേര എന്നീ സതേൺ റെയിൽവെ മേൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും മഹാരാഷ്ട്ര മലയാളികളുടെ യാത്ര പ്രശ്നങ്ങൾ അടങ്ങിയ നിവേദനം നൽകുകയും ചെയ്തു.

നിവേദക സംഘത്തിൽ മഹാരാഷ്ട്ര മലയാളി റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ ഭാരവാഹികളായ ഫെയ്മ മഹാരാഷ്ട്ര പ്രസിഡന്റ് കെ എം മോഹൻ, ജനറൽ സെക്രട്ടറി പി പി അശോകൻ , ഫെയ്മ മുംബൈ സോണൽ സെക്രട്ടറി ശിവ പ്രസാദ് കെ നായർ, NMCA -നാസിക് വൈസ് പ്രസിഡന്റ്.വിശ്വനാഥ പിളള , ഫെയ്മ തമിഴ്നാട് ഘടകം ഭാരവാഹികളായ പ്രീമിയർ ജനാർദ്ദനൻ , പ്രഷീദ് കുമാർ , ഇന്ദുകലാധരൻ എന്നിവർ വിവിധ യാത്ര പ്രശ്നങ്ങൾ ഉദ്യോഗസ്ഥരെ ധരിപ്പിക്കുകയുണ്ടായി

Trending

No stories found.

Latest News

No stories found.