29-കിലോമീറ്റർ നീളമുള്ള താനെ റിംഗ് മെട്രോയുടെ പ്രോജക്‌റ്റ് വിശദാംശങ്ങൾ അറിയാം

12,200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2029-ഓടെ പൂർത്തിയാകാൻ സാധ്യതയുണ്ട്.
The project details of the 29-km long Thane Ring Metro are known
thane ring metro
Updated on

മുംബൈ: ഒക്ടോബർ ആദ്യ വാരത്തിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മഹാരാഷ്ട്ര മന്ത്രിസഭ യോഗമാണ് താനെയിൽ ഇന്‍റഗ്രൽ റിംഗ് മെട്രോ റെയിൽ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നത്. പദ്ധതി താനെ നഗരത്തിനുള്ളിലെ യാത്ര സൗകര്യം മെച്ചപ്പെടുത്തുക മാത്രമല്ല, പ്രധാന ബിസിനസ് ഹബ്ബുകളെ ബന്ധിപ്പിക്കുന്ന ഇടനാഴി വലിയൊരു വിഭാഗം ജീവനക്കാർക്ക് പ്രയോജനകരമാകുമെന്ന കാര്യത്തിലും സംശയമില്ല. 12,200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2029-ഓടെ പൂർത്തിയാകാൻ സാധ്യതയുണ്ട്. താനെ ഇന്‍റഗ്രൽ റിംഗ് മെട്രോയുടെ ടെൻഡറിംഗ് പുരോഗമിക്കുകയാണ്.

പദ്ധതിയുടെ വിശദാംശങ്ങൾ, സ്റ്റേഷനുകൾ, റൂട്ട് മാപ്പ്, എക്സിക്യൂട്ടിംഗ് ഏജൻസികൾ, മറ്റ് വിവരങ്ങൾ എന്നിവ നോക്കാം

മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എംഎംആർസിഎൽ അല്ലെങ്കിൽ മഹാമെട്രോ) ഈ പദ്ധതിക്ക് നേതൃത്വം നൽകും. ഇത് എംഎംആറിലെ ആദ്യത്തെ ഗ്രീൻഫീൽഡ് സംരംഭത്തെ അടയാളപ്പെടുത്തും. ഏഴ് വർഷമായി ആസൂത്രണം ചെയ്തിരുന്ന പദ്ധതി മുമ്പ് താനെ മുനിസിപ്പൽ കോർപ്പറേഷനാണ് ഏറ്റെടുത്തിരുന്നത്. ഇന്‍റഗ്രൽ റിംഗ് മെട്രോ റൂട്ട്, വാഗ്ലെ എസ്റ്റേറ്റ്, മാൻപാഡ, വാഗ്ബിൽ, ബാൽകും, റബോഡി, താനെ റെയിൽവേ സ്റ്റേഷൻ എന്നിവയുൾപ്പെടെ താനെയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ കൂടി കടന്നുപോകും.

ആദ്യഘട്ടത്തിൽ, വാട്ടർഫ്രണ്ട് (ഹിരാനന്ദാനി എസ്റ്റേറ്റ്), വാഗ്ബിൽ, വിജയ് നഗരി, ഡോംഗ്രിപാട മൻപാഡ, ഡോ. കാശിനാഥ് ഘനേകർ നാട്യഗൃഹ എന്നിങ്ങനെ ആറ് സ്റ്റേഷനുകൾക്കായി വിശദമായ രൂപരേഖ തയ്യാറാക്കും. ജിയോ-ടെക്‌നിക്കൽ അന്വേഷണത്തിന് ശേഷം ബാക്കിയുള്ള 14 സ്റ്റേഷനുകൾ രൂപകല്പന ചെയ്യപ്പെടും.

ശൃംഖലയുടെ ഒരു വശത്ത് ഉല്ലാസ് നദിയും മറുവശത്ത് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കും (എസ്ജിഎൻപി) ചുറ്റപ്പെട്ടിരിക്കുന്നു. പദ്ധതി പ്രാഥമികമായി 2 മുതൽ 3 കിലോമീറ്റർ വരെ ഭൂഗർഭ ശൃംഖലയുള്ള ഒരു എലിവേറ്റഡ് കോറിഡോർ ആണ്.താനെ ഇൻ്റഗ്രൽ റിംഗ് മെട്രോയിലെ 22 സ്റ്റേഷനുകൾ ഇവയായിരിക്കും - റായ്‌ലാ ദേവി, വാഗ്ലെ സർക്കിൾ, ലോകമാന്യ നഗർ ബസ് ഡിപ്പോ, ശിവാജി നഗർ, നീലകണ്ട ടെർമിനൽ, ഗാന്ധി നഗർ, ഡോ. കാശിനാഥ് ഘനേകർ നാട്യാഗ്രഹ, മൻപാഡ, ഡോംഗ്രിപദ, വിജയനഗരി, വാഗ്ബിൽ, വാട്ടർഫ്രണ്ട്, പട്‌ലിപാഡ, ആസാദ് നഗർ ബസ് സ്റ്റോപ്പ്, മനോർമ നഗർ, കോൽഷെറ്റ് ഇൻഡസ്ട്രിയൽ ഏരിയ, ബാൽകും നാക,ബൽക്കും പാട, റബോഡി, ശിവാജി ചൗക്ക്, താനെ ജംഗ്ഷൻ (അണ്ടർഗ്രൗണ്ട്), ന്യൂ താനെ (അണ്ടർഗ്രൗണ്ട്).

അതേസമയം താനെയിലെ റിംഗ് മെട്രോ പദ്ധതി യാഥാർഥ്യമാകാൻ പോകുന്ന സന്തോഷത്തിലാണ് 'താനേകാർ'

മഹാ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പരിഹാരവും ആശ്വാസവും മെട്രോ റെയിൽ തന്നെയാണ്. മുംബൈ നഗരത്തിലെ പോലെത്തന്നെ ഉപനഗരമായ താനെയിലും നാൾക്കുനാൾ തിരക്ക് വർധിച്ചു വരുന്നു. താനെ റെയിൽവേ സ്റ്റേഷൻ മുതൽ ഘോഡ്ബന്ദർ റോഡ് - വെസ്റ്റേൺ എക്സ്പ്രസ്സ്‌ ഹൈവെ വരെ താനെയിലെ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് മെട്രോ റെയിൽവേ ഒരു വലിയ ആശ്വാസമാകുമെന്നതിൽ യാതൊരു സംശയവും ഇല്ല". താനെ വൃന്താവൻ സോസൈറ്റി താമസക്കാരനും സാമൂഹ്യ പ്രവർത്തകനുമായ ഇടശേരി രാമചന്ദ്രൻ പറഞ്ഞു.

അതേസമയം ഇത്‌ കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണെന്ന് താനെ വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗർ നിവാസിയും സാമൂഹ്യ പ്രവർത്തകയുമായ ജയ ബാലൻ പറഞ്ഞു."പൊതുസമൂഹത്തിനുവേണ്ടി താനയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ റിംഗ് മെട്രോ പദ്ധതി വരുന്നത്‌ വളരെ ഉപകാരപ്രദമായ കാര്യമാണ്. ട്രാഫിക് ജാം ഒരു പരിധി വരെ കുറയാനും കാരണമാകും. പ്രദേശ വാസി ആയത് കൊണ്ടു വളരെ സന്തോഷം തോന്നുന്നു. ഇത്‌ കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണ്". ജയ ബാലൻ പറഞ്ഞു.

എന്നാൽ റിംഗ് മെട്രോ വരുന്നത് കൊണ്ട് ഒരുപാട് പേർക്ക് ജോലി സാധ്യതയ്ക്കുള്ള അവസരവും വന്നു ചേരുമെന്നും മുംബൈ നഗരത്തെ പോലെ താനെയും വികസനം അതിവേഗം കൈവരിക്കാനുള്ള പാതയിൽ ആണെന്നും ഷിൻഡെ വിഭാഗം ശിവസേന ഭാരവാഹി ആയ സുധാകർ രത്നാകർ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.