മുംബൈയിൽ വൻ സ്വീകരണം ഏറ്റുവാങ്ങി കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി

കേന്ദ്ര മന്ത്രിക്ക് മുംബൈയിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി വൻ പൗരസ്വീകരണം നല്‌കുമെന്ന് ഉത്തംകുമാർ പറഞ്ഞു
union minister suresh gopi received a grand treatin mumbai
മുംബൈയിൽ വൻ സ്വീകരണം ഏറ്റുവാങ്ങി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി
Updated on

മുംബൈ: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി മുംബൈയിലെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ഉജ്ജ്വല സ്വീകരണം നൽകി രാഷ്ട്രീയ സംഘടനാ നേതാക്കൾ.വെള്ളിയാഴ്ച്ച മുംബൈ വിമാനത്താവളത്തിൽ ബിജെപി മഹാരാഷ്ട കേരള സെൽ സംസ്ഥാന അധ്യക്ഷൻ കെ.ബി.ഉത്തംകുമാറിൻ്റെ നേതൃത്വത്തിലാണ് വരവേൽപ് നല്‌കിയത്. മലയാളി സംഘടനാ ഭാരവാഹികളായ കെ.ജി.കെ. കുറുപ്പ്, ഹരികുമാർ മേനോൻ, ബിജെപി ഭാരവാഹികളായ എൻ. സുരേശൻ, രമേശ് കലംമ്പൊലി, ശിവസേന ഭാരവാഹി ജയന്ത് നായർ തുടങ്ങിയ വരും നിരവധി പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു.

ശനിയാഴ്ച്ച രാവിലേ 8.30 ന് അഡേരിയിലെ സ്നേഹസദനത്തിൽ ഒഎൻജിസി സംടിപ്പിച്ച സ്വച്ഛത പഖ്വാഡ രിപാടിയിൽ അദ്ദേഹം പങ്കെടുത്തു.നമ്മുടെ രാജ്യത്തെ ഭൂമിയെ നമ്മൾ ഭൂമിദേവിയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഓരോ പൗരനും ജീവിതത്തിൽ വേണ്ട വൃത്തിയും ചിട്ടയും പാലിക്കണമെന്നും നമ്മുടെ പരിസരത്തുള്ളവരെ കൂടി ബോധവന്മാർ ആക്കേണ്ട ചുമതല നമുക്കുണ്ട് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ശേഷം വിവിധ മലയാളി സംഘടന നേതാക്കളുമായി സുരേഷ് ഗോപി കുടിക്കാഴ്ച്ച നടത്തി.കേന്ദ്ര മന്ത്രിക്ക് മുംബൈയിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി വൻ പൗരസ്വീകരണം നല്‌കുമെന്ന് ഉത്തംകുമാർ പറഞ്ഞു.തൃശ്ശൂരിലെ വിജയം വലിയൊരു നേട്ടമാണെന്നും ഇത് ചരിത്രത്തിൽ രേഖപെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുംബൈയിലെ എന്ത് ആവശ്യത്തിനും മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് സുരേഷ്‌ഗോപിയെന്നും ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചാൽ എത്ര തിരക്കുള്ള സമയമായാൽ പോലും അതെല്ലാം മാറ്റി വെച്ച് വരാറുണ്ടെന്നും ബിജെപി മഹാരാഷ്ട്ര കേരള സെൽ ഭാരവാഹി രമേഷ് കലമ്പോലി പറഞ്ഞു.

കേന്ദ്രീയ നായർ സംഘടന ചെയർമാൻ ഹരികുമാർ മേനോൻ, എസ്‌എൻഡിപി യോഗം മുംബൈ താനെ ജനറൽ സെക്രട്ടറി ബിജുകുമാർ, ബിജെപി ഭാരവാഹികളായ ദാമോദരൻ പിള്ള, രമേശ് കലംമ്പോലി, സതീഷ് കുമാർ, സിമി നായർ ബോറിവലി, സജി പാപ്പച്ചൻ തുടങ്ങിയവരും സംസാരിച്ചു. മുംബൈയിലുള്ള തമിഴ്, കന്നട, തെലുങ്ക് വിഭാഗക്കാരെയും തദ്ദേശീയരായവരെയും കൂടി പങ്കെടുപ്പിച്ച് ഓണസദ്യയും ഒരുക്കണമെന്ന് സുരേഷ് ഗോപി നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.