പൻവേൽ കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്‍റെ ഭാഗമായി വടംവലി മത്സരങ്ങൾ നടന്നു

ഒന്നാം സമ്മാനം നേടിയ വനിതാ ടീമിന് ജോൺസൺ ചാക്കോ ട്രോഫി കൈമാറി
പൻവേൽ കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  ഓണാഘോഷത്തിന്‍റെ ഭാഗമായി വടംവലി മത്സരങ്ങൾ നടന്നു
Updated on

റായ്‌ഗഡ്:പൻവേൽ കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പന്ത്രണ്ടാമത് പുരുഷ/വനിതാ വടംവലി മത്സരത്തിൽ പതിനൊന്ന് പുരുഷവിഭാഗം ടീമുകളും മൂന്ന് വനിതാ വിഭാഗം ടീമുകളും പങ്കെടുത്തു. രണ്ടായിരത്തോളം കാണികളെ ആവേശത്തിലാക്കിയാണ് രണ്ടു വിഭാഗങ്ങളുമായി മത്സരങ്ങൾ നടന്നത്.

സെക്ടർ-02 ലെ അംബേ മാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് നടന്ന ചടങ്ങിൽ കെ.സി.എസ്. പ്രസിഡന്റ് മനോജ് കുമാറിന്റെ സാന്നിധ്യത്തിൽ മുഖ്യാതിഥികളായ മെഡിക്കൽ സൂപ്രണ്ട് റൂളർ ഹോസ്പിറ്റൽ ചൗക്ക് ഡോക്ടർ സവിത ബാബസോ കാലെ, മെഡിക്കൽ സൂപ്രണ്ട് സബ്ഡിസ്റ്റിക് ഹോസ്പിറ്റൽ പൻവേൽ ഡോക്ടർ മധുകർ പഞ്ചഹാൽ, ഹെൽത്ത് ഓഫീസർ താലൂക്ക് ഉറൻ ഡോക്ടർ രാജേന്ദ്ര ഇത്കർ, മെഡിക്കൽ സൂപ്രണ്ട് റൂറൽ ഹോസ്പിറ്റൽ ഉറൻ ഡോക്ടർ ബാബസോ മാരുതി കാലൈ, നോർക്ക റൂട്ട്സ് ഡെവലപ്പ്മെന്റ് ഓഫീസർ ഷമീം ഖാൻ,എന്നിവർ ദദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

സാമൂഹിക, സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖരും, ഇതര സംഘടനാ ഭാരവാഹികളും സന്നിഹിതരായിരിന്നു.

തുടർന്നു നടന്ന വടം വലി മത്സരത്തിൽ അൽഫാ ഫ്രണ്ട്സ് സൂറത്ത് ഒന്നാം സ്ഥാനവും ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ്-എടീം, കാന്താ കോളനി രണ്ടാം സ്ഥാനവും, സെന്റ് സെൻറ് ജോർജ് ഫെറോന ചർച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതാ വിഭാഗം മത്സരത്തിൽ ശ്രീ മുത്തപ്പൻ സേവാസംഘം ട്രസ്റ്റ് കാന്താകോളനി, ഒന്നാം സ്ഥാനവും, സെന്റ് ജോർജ് ഫെറോന ചർച്ച്-എ ടീം രണ്ടാം സ്ഥാനവും, ബി ടിം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പുരുഷ വിഭാഗം ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയ ടീമുകൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, പ്രശസ്‌തി പത്രവും നൽകി.

വനിതാ വിഭാഗം ഒന്നും, രണ്ടും മൂന്നും സ്ഥാനം നേടിയ ടീമുകൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, പ്രശസ്തി പത്രവും നൽകി. കൂടാതെ ,മത്സരത്തിൽ പങ്കെടുത്ത മറ്റ് എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി ട്രോഫിയും, പ്രശസ്തി പത്രവും നൽകി അനുമോദിച്ചു.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പുരുഷ ടീമിന് ജസൻ തോമസ് & ജെറിൻ തോമസ് ട്രോഫി കൈമാറി. ക്യാഷ് അവാർഡ് (50, 000/- രൂപ) സ്പോൺസറായ ഡേവിസ് കെ.എ സമ്മാനിച്ചു. രണ്ടാം സമ്മാനം നേടിയ ടീമിനുള്ള ട്രോഫി സ്പോൺസർ റോഷിനി എന്റർപ്രൈസെസിന് വേണ്ടി യോഹന്നാൻ തങ്കച്ചൻ സമ്മാനിച്ചു. ക്യാഷ് അവാർഡ് 25, 000/- രൂപ മനോജ് സമ്മാനിച്ചു .

മൂന്നാം സമ്മാനം നേടിയ ടീമിന് ലിസ് എൻജിനിയറിങ്ങിനു വേണ്ടി തമ്പി വി തോമസ് ട്രോഫി കൈമാറി. ക്യാഷ് അവാർഡ് ആചാര്യ എൻജിനീയറിങ്ങിന് വേണ്ടി വിജീഷ് കെ.വി സമ്മാനിച്ചു.

ഒന്നാം സമ്മാനം നേടിയ വനിതാ ടീമിന് ജോൺസൺ ചാക്കോ ട്രോഫി കൈമാറി. ക്യാഷ് അവാർഡ് 15,111/- രൂപ പ്രദീപ് സമ്മാനിച്ചു .

രണ്ടാം സമ്മാനം നേടിയ ടീമിന് ആചാര്യ എൻജിനീയറിങ്ങിന് വേണ്ടി വിജീഷ് കെ.വി ട്രോഫി സമ്മാനിച്ചു . ക്യാഷ് അവാർഡ് 7111/- രൂപ സാമുവൽ എം.ടി സമ്മാനിച്ചു.

മൂന്നാം സമ്മാനം നേടിയ ടീമിന് ബാബുരാജ് കെ. നായർ ട്രോഫി സമ്മാനിച്ചു. ക്യാഷ് അവാർഡ് 3111/- രൂപ രോഹിത് നായർ കൈമാറി. രവിശങ്കർ നായർ പ്രോത്സാഹന സമ്മാനങ്ങൾ സ്പോൺസർ ചെയ്തു

മത്സരത്തിനോടനുബന്ധിച്ച് വോയിസ് ഓഫ് ഖാർഘർ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. പ്രസിഡന്റ് മനോജ് കുമാർ, ജനറൽ സെക്രട്ടറിമുരളി കെ. നായർ, കൺവീനർ

അനിൽ കുമാർ പിള്ള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Trending

No stories found.

Latest News

No stories found.