ഇപ്റ്റയുടെ വൈക്കം സത്യാഗ്രഹ സ്മൃതി ദിനം

വൈക്കം സത്യാഗ്രഹത്തിൻ്റെ രാഷ്ട്രീയ പ്രസക്തിയും ഓർമ്മപ്പെടുത്തലും അരങ്ങേറുന്ന പരിപാടിയിൽ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും
ഇപ്റ്റയുടെ വൈക്കം സത്യാഗ്രഹ സ്മൃതി ദിനം
Updated on

മുംബൈ: ഇപ്റ്റ വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദിയാഘോഷം സംഘടിപ്പിക്കുന്നു. നാരായണ ഗുരുവും, ഗാന്ധിയും, പെരിയോറും കൈകോർത്ത സാമൂഹ്യവിപ്ലവത്തിൻ്റെ ഓർമ്മകൾ തിരിച്ചു പിടിക്കുന്നു. വൈക്കം സത്യാഗ്രഹത്തിൻ്റെ രാഷ്ട്രീയ പ്രസക്തിയും ഓർമ്മപ്പെടുത്തലും അരങ്ങേറുന്ന പരിപാടിയിൽ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

വൈക്കം സത്യാഗ്രഹത്തിനെ ഓർക്കേണ്ടതെങ്ങിനെ?, ഭക്തി സൂഫി പ്രസ്ഥാനങ്ങളുടെ ചരിത്ര പ്രസക്തി തുടങ്ങിയ വിഷയങ്ങളിൽ സെമിനാറും വെറുപ്പിൻ്റെ കാലത്ത് സ്നേഹയാത്രയുടെ തുടക്കവും ഗാന്ധിജയന്തി ദിനത്തിൽ അരങ്ങേറും.

തദവസരത്തില്‍, വൈക്കം സത്യാഗ്രഹത്തിന്‍റെ ചരിത്രപ്രസക്തി, ഭക്തി സൂഫി പ്രസ്ഥാനവും ജാതി വിരുദ്ധ പോരാട്ടവും എന്നീ വിഷയങ്ങളെ മുന്‍ നിര്‍ത്തി ഇപ്റ്റ ജനറല്‍ സെക്രട്ടറി ശ്രീ. മസൂദ് അക്തര്‍, ദേശീയ സെക്രട്ടറി ശ്രീമതി ഉഷ അത്വാലെ തുടങ്ങിയവര്‍ സംസാരിക്കും.

ഒക്ടോബർ 2 ന് രാവിലെ 11 ന് പ്രഭാദേവിയിലെ ഭൂപേഷ് ഗുപ്ത ഭവനിലാണ് ഇപ്റ്റ സത്യാഗ്രഹസ്മൃതി സംഘടിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.