വർഷ ഗെയ്‌ക്‌വാദ് - മിലിന്ദ് ദേവ്‌റ ചിത്രം: കോൺഗ്രസ് നേതാക്കളിൽ അസംതൃപ്തി

ഷിൻഡെയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഗെയ്‌ക്‌വാദ് അവസാന നിമിഷം ദേവ്‌റയുടെ സഹായം തേടിയെന്നാണ് വൈറലായ ചിത്രം സൂചിപ്പിക്കുന്നത്.
Varsha Gaekwad - Pic with Milind Devra: Discontent with Leaders
വർഷ ഗെയ്‌ക്‌വാഡ് - മിലിന്ദ് ദേവ്‌റയോടൊപ്പമുള്ള ചിത്രം : കോൺഗ്രസ് നേതാക്കളിൽ അസംതൃപ്തി
Updated on

മുംബൈ : മുംബൈ കോൺഗ്രസ് അധ്യക്ഷയും എംപിയുമായ വർഷ ഗെയ്‌ക്‌വാദ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും മുൻ കോൺഗ്രസ് അംഗവും നിലവിലെ ഷിൻഡേ സേന എംപിയുമായ മിലിന്ദ് ദേവ്‌റയ്‌ക്കൊപ്പമുള്ള ചിത്രം കോൺഗ്രസ്‌ പാർട്ടിക്കുള്ളിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു. ഷിൻഡെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഗെയ്‌ക്‌വാദ് ദേവ്‌റയെയും കൂട്ടിയത് എന്തുകൊണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾക്കുള്ളിൽ ചിലർ ചോദ്യം ചെയ്തു. അതിവേഗം വൈറലായ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പല നേതാക്കളും പങ്ക് വെച്ചു.

പാർട്ടി എംഎൽഎ അമിൻ പട്ടേലിനൊപ്പമാണ് വർഷ ഗെയ്‌ക്‌വാദ് ധാരാവി അനധികൃത പള്ളിയുടെ ഭാഗം പൊളിക്കുന്നത് തടയണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കാൻ മുഖ്യമന്ത്രിയെ കാണാൻ പോയിരുന്നത്. എന്നിരുന്നാലും ചർച്ചയുടെ അജണ്ടയല്ല വിവാദം സൃഷ്ടിച്ചത്, മറിച്ച് ദേവ്റയുടെ ഇടപെടലാണ്.

ഷിൻഡെയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഗെയ്‌ക്‌വാദ് അവസാന നിമിഷം ദേവ്‌റയുടെ സഹായം തേടിയെന്നാണ് വൈറലായ ചിത്രം സൂചിപ്പിക്കുന്നത്. പാർട്ടി വിട്ടിട്ടും കോൺഗ്രസിനുള്ളിലെ ദേവ്‌റയുടെ സ്വാധീനത്തെയും സോഷ്യൽ മീഡിയയിൽ പലരും ചോദ്യം ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ഗെയ്‌ക്‌വാദിനോട് ചോദിച്ചപ്പോൾ, “ഒരു ചിത്രത്തിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. എന്തെങ്കിലും മറയ്ക്കാനുണ്ടായിരുന്നെങ്കിൽ എന്തിനാണ് ആ ചിത്രം പരസ്യമായി പോസ്റ്റ് ചെയ്യപ്പെടുക? വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ അവർ വിസമ്മതിച്ചു. കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു, “ഗെയ്‌ക്‌വാദ് എത്തുമ്പോൾ ദേവ്‌റ അവിടെ ഉണ്ടായിരുന്നു. ശിവസേന യോഗം ചേർന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് ഗെയ്‌ക്‌വാദുമായി ചർച്ച നടത്താൻ തീരുമാനിച്ചു. എന്നിരുന്നാലും, ദേവ്‌റയുടെ സാന്നിധ്യം കോൺഗ്രസിനുള്ളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഷിൻഡെ സേനയിൽ ചേർന്നിട്ടും മുൻ അംഗം പാർട്ടിക്കുള്ളിൽ സ്വാധീനം ചെലുത്തുന്നുണ്ടോയെന്ന് പലരും ചോദിക്കു

Trending

No stories found.

Latest News

No stories found.