മുംബൈ: മുംബൈയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന തടാകങ്ങളിലെ ജലനിരപ്പ് 80 ശതമാനം ആയെന്ന് ബിഎംസി. ഏഴ് റിസർവോയറുകളിലായി ഇപ്പോൾ 1147086 ദശലക്ഷം ലിറ്റർ അഥവാ 79.25 ശതമാനം ഉണ്ടെന്നാണ് റിപ്പോർട്ട്. ആഗസ്റ്റ് 4 ന് രാവിലെ 6 മണി വരെയുള്ള കണക്കാണിത്.
അതേസമയം ജൂലൈ രണ്ടാം പകുതിയിൽ കനത്ത മഴ പെയ്തിട്ടും 2023 ലെ ജലനിരപ്പ് (ഇന്ന് വരെ) മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണ്. മോദക് സാഗർ, തുളസി, തൻസ, വിഹാർ, ഭട്‌സ, അപ്പർ & മിഡിൽ വൈതർണ എന്നിവയാണ് മുംബൈ നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന ഏഴ് റിസർവോയറുകൾ. ഈ ഏഴ് തടാകങ്ങളിൽ - തുളസി, വെഹാർ തടാകങ്ങൾ അവയുടെ പൂർണ്ണ ശേഷിയിൽ എത്തിയിരിക്കുന്നു.
ഈ പ്രദേശങ്ങളിലുടനീളമുള്ള മഴയ്ക്ക് ആഗസ്റ്റ് മാസത്തിലെ ആദ്യ കുറച്ച് ദിവസങ്ങളിൽ നേരിയ ശമനമുണ്ടായി. എന്നാൽ ഇടയ്ക്കിടെ കനത്ത മഴ രേഖപ്പെടുത്തി. ഐഎംഡി ഓഗസ്റ്റ് 3 ന് മുംബൈയുടെ പല ഭാഗങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു, പകൽ സമയത്ത് നഗരത്തിൽ ചിലയിടങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു.