'ഒരു മതത്തെയും അപമാനിക്കുന്ന പരാമർശങ്ങൾ വച്ചു പൊറുപ്പിക്കില്ല'; എംഎൽഎ റാണെക്കെതിരെ നടപടിയെടുക്കുമെന്ന് പവാർ

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് വിവാദ പ്രസ്താവനകൾ നടത്തിയ ബിജെപി എംഎൽഎ നിതേഷ് റാണെയുടെ സമീപകാല പ്രസംഗത്തിന് പിന്നാലെയാണ് പവാറിന്‍റെ പ്രസ്താവന.
Ajit pawar against mla rane
എംഎൽഎ റാണെക്കെതിരെ നടപടിയെടുക്കുമെന്ന് പവാർ
Updated on

മുംബൈ: രാഷ്ട്രീയ പാർട്ടി നേതാക്കൾ ഒരു മതത്തിനും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്നും മഹാരാഷ്ട്രയിൽ ഇത്തരം പെരുമാറ്റം അനുവദിക്കില്ലെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ. ഇത്തരം പരാമർശങ്ങൾ നടത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് വിവാദ പ്രസ്താവനകൾ നടത്തിയ ബിജെപി എംഎൽഎ നിതേഷ് റാണെയുടെ സമീപകാല പ്രസംഗത്തിന് പിന്നാലെയാണ് പവാറിന്‍റെ പ്രസ്താവന.

‌മുസ്ലീങ്ങളുമായി കച്ചവടമോ ഇടപാടുകളോ നടത്തരുതെന്ന് ഹിന്ദുക്കളോട് നിതേഷ് റാണെ തൻ്റെ പ്രസംഗത്തിൽ അഭ്യർത്ഥിക്കുകയും അവരുടെ ഐഡൻ്റിറ്റി പരിശോധിക്കാൻ അവരുടെ ആധാർ കാർഡ് പരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.ഹിന്ദുക്കളുമായി മാത്രം ഇടപാട് നടത്താൻ അദ്ദേഹം ഹിന്ദുക്കളോട് അഭ്യർഥിച്ചിരുന്നു.

ഈ പരാമർശങ്ങളെ അജിത് പവാർ ശക്തമായി എതിർത്തു. പൂനെയിലെ അലണ്ടിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, "മറ്റൊരു മതത്തിനെതിരായി ചിലർ നിലകൊള്ളുന്നു,ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ, ഞങ്ങൾ അത്തരം അഭിപ്രായങ്ങളെ പിന്തുണയ്ക്കുന്നില്ല, വാസ്തവത്തിൽ, ഞങ്ങൾ അത്തരക്കാരെ എതിർക്കുന്നു, നിങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, പക്ഷേ നിങ്ങൾ മറ്റുള്ളവരുടെ ജാതിയെയോ മതത്തെയോ അവഹേളിക്കുന്ന പ്രസ്താവനകൾ നടത്താനും സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനും അനുവദിക്കില്ല .

ശിവസേന നേതാവും വ്യവസായ മന്ത്രിയുമായ ഉദയ് സാമന്തും നിതേഷ് റാണെയുടെ പ്രസ്താവനയെ അപലപിച്ചു. അന്തരിച്ച ബാലാസാഹെബ് താക്കറെയുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന അബ്ദുൾ സത്താർ ഞങ്ങളുടെ പാർട്ടിയിലുണ്ട്, നിരവധി മുസ്ലീങ്ങൾ ശിവസേനയിൽ ചേർന്ന് അവരുടെ മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു, ആരും സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തരുത്. "അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.