പുരുഷനൊപ്പം ഹോട്ടൽ മുറിയിലെത്തുന്നത് ശാരീരിക ബന്ധത്തിനുള്ള സമ്മതമല്ല; ബോംബെ ഹൈക്കോടതി

2021 മാർച്ചിൽ മാർഗാവോ കോടതി പുറപ്പെടുവിച്ച വിധിയാണ് റദ്ദാക്കിയത്.
woman entering or booking hotel room with man does not imply consent for sex
പുരുഷനൊപ്പം ഹോട്ടൽ മുറിയിലെത്തുന്നത് ശാരീരിക ബന്ധത്തിനുള്ള സമ്മതമല്ല; ബോംബെ ഹൈക്കോടതി
Updated on

മുംബൈ: ഹോട്ടലിൽ സ്ത്രീയും പുരുഷനും ഒരുമിച്ച് മുറി ബുക്ക് ചെയ്യുന്നതോ ഒരുമിച്ചെത്തുന്നതോ ശാരീരിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസിൽ മാർഗാവോ വിചാരണക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് ഗോവബെഞ്ചിന്‍റെ സുപ്രധാന വിധി. ജസ്റ്റിസ് ഭാരത് പി. ദേശാപാണ്ഡെ മാത്രമുള്ള ഏകാംഗ ബെഞ്ചിന്‍റേതാണ് വിധി. 2021 മാർച്ചിൽ മാർഗാവോ കോടതി പുറപ്പെടുവിച്ച വിധിയാണ് റദ്ദാക്കിയത്.

2020ൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്ന കേസാണ് വിധിക്ക് ആസ്പദം. ഗുൽഷർ അഹമ്മദ് എന്നയാളുടെ പേരിലാണ് യുവതി പരാതി നൽകിയത്. ബലാത്സംഗം ചെയ്തുവെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. പ്രതി ബാത് റൂമിൽ കയറിയ സമയത്ത് താനോടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നത്.

എന്നാൽ യുവതിയും പ്രതിയും ഒന്നിച്ചാണ് റൂം ബുക് ചെയ്തതെന്നും ഒരുമിച്ചാണ് മുറിയിലേക്ക് കടന്നതെന്നും പ്രതിഭാഗം വാദിച്ചു. ഇതേതുടർന്ന് ഇരുവരും സമ്മതത്തോടെ ബന്ധപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തി വിചാരണക്കോടതി പ്രതിയം കുറ്റവിമുക്തനാക്കി. വിചാരണക്കോടതിയുടെ കണ്ടെത്തലുകളെല്ലാം സ്വീകാര്യമെങ്കിൽ പോലും മുറിയിലേക്ക് ഒന്നിച്ചു പോയി എന്നത് ഒരിക്കലും ശാരീരിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.