ലോകകപ്പ് വിജയ പരേഡ്: ആയിരങ്ങളുടെ ആഘോഷത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ മറൈൻ ഡ്രൈവ് വൃത്തിയാക്കി ശുചീകരണ തൊഴിലാളികൾ

കിലോമീറ്ററുകൾ നീണ്ട പ്രദേശം മുഴുവനും വൃത്തിയാക്കിയത് സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്
World Cup Victory Parade: Sanitation workers clear Marine Drive hours after thousands celebrate
മുംബൈ മറൈൻ ഡ്രൈവ്
Updated on

മുംബൈ: ടി20 ലോകകപ്പ് ജേതാക്കളായ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും അതിന്റെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളെയും ഇന്നലെ മുംബൈയിൽ ആദരിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനായി നഗരത്തിന്റെ അകത്ത് നിന്നും പുറത്തു നിന്നും ആയിരങ്ങളാണ് ഒഴുകി എത്തിയത്.

എന്നാൽ എല്ലാ ഭാഗങ്ങളിലും വലിയ ജനക്കൂട്ടം ഒത്തുകൂടിയത് മൂലം ആഘോഷങ്ങൾക്ക് ശേഷം മറൈൻ ഡ്രൈവിൽ മാലിന്യം കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ ഇന്ന് രാവിലെയാകുമ്പോഴേക്കും സിവിൽ അഡ്മിനിസ്ട്രേഷന്റെ ശുചീകരണ തൊഴിലാളികൾ രാത്രി മുഴുവൻ ജോലി ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സ്ഥലം വൃത്തിയാകുകയും ചെയ്തു.

കിലോമീറ്ററുകൾ നീണ്ട പ്രദേശം മുഴുവനും വൃത്തിയാക്കിയത് സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്താണ് 'മുംബൈക്കർ' തൊഴിലാളികളെ അഭിനന്ദിച്ചത്.

'മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് ഒരു വലിയ നന്ദി. ലോകകപ്പ് വിജയ പരേഡ് ആഘോഷിച്ച പൗരന്മാർ ഉണരും മുമ്പ്, ശുചീകരണ തൊഴിലാളികൾ മറൈൻ ഡ്രൈവ് പരിസരം വൃത്തിയാക്കിക്കഴിഞ്ഞു.

തലേദിവസം രാത്രി, മറൈൻ ഡ്രൈവ് ഏരിയ ആയിരക്കണക്കിന് ഷൂസുകളും ചെരിപ്പുകളും കൊണ്ട് ചിതറിക്കിടക്കുകയായിരുന്നു, പുലർച്ചെ വരെ ഈ തൊഴിലാളികൾ മാലിന്യം നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു'. ഇതിനെ കുറിച്ച് മുംബൈ പോലീസിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.